Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപാലക്കാട്ടു​നിന്ന്​...

പാലക്കാട്ടു​നിന്ന്​ അവരെത്തി; സരോവരത്തി​െൻറ തണലിലേക്ക്​

text_fields
bookmark_border
കോഴിക്കോട്: ശരീര ൈവകല്യം പുറംകാഴ്ചകൾ അന്യമാക്കിയ 24 പേർ ജില്ലകൾ മറികടന്നെത്തിയത് സരോവരം പാർക്കി​െൻറ തണുത്ത തണലിലേക്ക്. നാലു ചുമരുകൾക്കപ്പുറത്തെ സ്വാതന്ത്ര്യം സ്വപ്നങ്ങളിലേക്കൊതുക്കാതെ ഇവർക്ക് താങ്ങായിമാറിയത് പ്രാദേശിക ഭരണകൂടവും. അപകടങ്ങളിൽപെട്ട് അരക്കുതാഴെ തളർന്ന പാരപ്ലീജിയ രോഗബാധിതരായ 24 പേരാണ് പാലക്കാട് ജില്ലയിലെ ശ്രീകൃഷ്ണപുരത്തു നിന്ന് സരോവരത്തെത്തിയത്. ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്തിലെ കടമ്പഴിപ്പുറം സാമൂഹികാരോഗ്യകേന്ദ്രത്തിനു കീഴിലെ സമന്വയ പെയിൻ ആൻഡ് പാലിയേറ്റിവ് ആണ് ഇവരുടെ സന്ദർശനം സംഘടിപ്പിച്ചത്. മൂന്നു വർഷം മുമ്പ് പ്രവർത്തനം തുടങ്ങിയ സമന്വയ പെയിൻ ആൻഡ് പാലിയേറ്റിവി​െൻറ നാലാമത്തെ യാത്രയാണിത്. സിനിമ സംവിധായകൻ വി.എം. വിനുവും സംഗമത്തിൽ ഒത്തുചേർന്നു. പാട്ടുപാടിയും കഥ പറഞ്ഞും ഇവർ ഉല്ലസിക്കുേമ്പാൾ കൂടെവന്ന വീട്ടുകാർക്കും മറ്റും സന്തോഷം ഇരട്ടിക്കുകയായിരുന്നു. സരോവരത്തിനുശേഷം കടപ്പുറവും ഇവർ സന്ദർശിച്ചു. ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അരവിന്ദാക്ഷൻ, വൈസ് പ്രസിഡൻറ് ജ്യോതി വാസൻ, ജനപ്രതിനിധികൾ, ഡോ. ഷമീർ, ആരോഗ്യപ്രവർത്തകർ എന്നിവർക്കൊപ്പം ശ്രീകൃഷ്ണപുരം ഗവ.എൻജിനീയറിങ് കോളജ്, വി.ടി. ഭട്ടതിരിപ്പാട് കോളജ് വണ്ണമ്പറ്റ എന്നിവിടങ്ങളിൽനിന്നുള്ള എൻ.എൻ.എസ് വളൻറിയർമാരും സംഘത്തോടൊപ്പമുണ്ടായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story