Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightജില്ല കാൻസർ കെയർ...

ജില്ല കാൻസർ കെയർ യൂനിറ്റിൽ റേഡിയേഷൻ സംവിധാനമൊരുങ്ങുന്നു

text_fields
bookmark_border
*ബി.ആർ.ജി.എഫ് പദ്ധതിയിലൂടെ ലഭിച്ചത് 4.04 കോടി *ആശുപത്രിയിൽ സ്ഥാപിച്ച റേഡിേയഷൻ യൂനിറ്റ് വിദഗ്ധ സംഘം പരിശോധിച്ചു മാനന്തവാടി: ജില്ല കാൻസർ കെയർ യൂനിറ്റി​െൻറ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കണമെന്ന നാളുകളായുള്ള ആവശ്യത്തിന് ഒടുവിൽ ഫലപ്രാപ്തി. നല്ലൂർനാട് ഗവ. ട്രൈബൽ ആശുപത്രിയിൽ പ്രവർത്തിക്കുന്ന ജില്ല കാൻസർ കെയർ യൂനിറ്റിൽ റേഡിയേഷൻ സംവിധാനമൊരുക്കുന്ന നടപടികളുമായി മുന്നോട്ടുപോകുകയാണ് അധികൃതർ. അർബുദ രോഗികൾക്കായി നിലവിൽ കീമോതെറപ്പി ചികിത്സയാണ് ഇവിടെ നൽകുന്നത്. റേഡിയേഷൻ ഉപകരണം സ്ഥാപിക്കുന്നതോടെ ചുരമിറങ്ങാതെ കുറഞ്ഞ െചലവിൽ രോഗികൾക്ക്് ഇവിടെ ചികിത്സ നേടാനാകും. 2009ലെ ബി.ആർ.ജി.എഫ് പദ്ധതിയിലുൾപ്പെടുത്തിയാണ് കാൻസർ കെയർ യൂനിറ്റിൽ റേഡിയേഷൻ മെഷീൻ സ്ഥാപിക്കുന്നതിനുള്ള തുക ലഭിച്ചത്. 3.64 കോടി രൂപ ആദ്യം അനുവദിച്ചെങ്കിലും ഫണ്ട് തികയാത്തതിനെ തുടർന്ന് വീണ്ടും 40- ലക്ഷം രൂപ അനുവദിക്കുകയായിരുന്നു. 1.05 കോടി രൂപ ഉപയോഗിച്ച് മെഷീൻ സ്ഥാപിക്കുന്നതിനുള്ള മുറിയുടെ സുരക്ഷഭിത്തിയും മറ്റും പണിതു. 2.99 കോടി രൂപ വിനിയോഗിച്ചാണ് ടെലി കൊബാൾട്ട് റേഡിയേഷൻ മെഷീൻ സ്ഥാപിച്ചത്. റേഡിയേഷ‍​െൻറ അളവ് തിട്ടപ്പെടുത്തി യൂനിറ്റിനു അംഗീകാരം നൽകുന്നതിനുള്ള പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്. പ്രവർത്തനങ്ങൾ വിലയിരുത്തി അംഗീകാരം നൽകേണ്ട അറ്റോമിക് എനർജി െറഗുലേറ്ററി ബോർഡ് അധികൃതർ സ്ഥലത്തെത്തി വിദഗ്ധ പരിശോധന നടത്തിയിട്ടുണ്ട്. പ്രാഥമികാന്വേഷണത്തിൽ യൂനിറ്റിൽ സജ്ജീകരിച്ച ക്രമീകരണങ്ങളിൽ ഇവർ തൃപ്തരാണ്. എല്ലാം അനുകൂലമായി വന്നാൽ 2018 ജനുവരി അവസാന വാരത്തോടെ രോഗികൾക്ക് റേഡിയേഷൻ നൽകാൻ സാധിക്കുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. നല്ലൂർനാട് ഗവ. ട്രൈബൽ ആശുപത്രിയുടെയും ആശുപത്രിയിൽ പ്രവർത്തിക്കുന്ന ജില്ല കാൻസർ കെയർ യൂനിറ്റി​െൻറയും വികസനത്തിനായി മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് കാര്യക്ഷമമായ പ്രവർത്തനങ്ങൾ നടത്തുമെന്നും ഈ ഭരണസമിതി അധികാരത്തിലെത്തിയതോടെ ആശുപത്രി വികസനത്തിനായി അരക്കോടിയോളം രൂപ അനുവദിച്ചതായും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പ്രീതാ രാമൻ പറഞ്ഞു. BOX ഇനി വേണ്ടത് എക്സ്റേ സിമുലേറ്റർ മാനന്തവാടി: റേഡിയേഷൻ ചികിത്സ നൽകുന്നതിനു കാൻസർ കെയർ യൂനിറ്റിൽ എക്സ്-റേ സിമുലേറ്റർ അത്യാവശ്യമാണ്. ഇത് സ്ഥാപിച്ചില്ലെങ്കിൽ റേഡിയേഷൻ ചികിത്സ തുടങ്ങാൻ സാധിക്കില്ല. ഇതിനായി ഒന്നരേക്കാടി രൂപയോളം ഇനിയും ആവശ്യമുണ്ട്. ഇത് ആശുപത്രി അധികൃതർ ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ജില്ല കാൻസർ കെയർ യൂനിറ്റി​െൻറ പ്രവർത്തനങ്ങൾ നല്ല രീതിയിൽ മുന്നോട്ടുപോകാൻ നോഡൽ ഓഫിസർക്കു പുറമെ റേഡിയോ ഓങ്കോളജിസ്റ്റി​െൻറ തസ്തിക ആവശ്യമാണ്. വർക്കിങ് അറേഞ്ച്മ​െൻറിൽ ഒരു ഡോക്ടറെ െവച്ചാണ് ഇപ്പോൾ ഇതു തരണം ചെയ്യുന്നത്. നോഡൽ ഓഫിസറുടെയും ഒരു ഡോക്ടറുടെയും തസ്തികയാണ് ഇപ്പോഴുള്ളത്. ഡോക്ടറുടെ തസ്തികയിൽ ജൂനിയർ കൺസൽെട്ടൻറായി വനിത ഡോക്ടർ ജോലി ചെയ്യുന്നുണ്ട്. കാൻസർ കെയർ യൂനിറ്റി​െൻറ നല്ല രീതിയിലുള്ള പ്രവർത്തനങ്ങൾക്കായി റേഡിയേഷൻ സേഫ്റ്റി ഓഫിസർ (ഒന്ന്), റേഡിയേഷൻ ടെക്നോളജിസ്റ്റ് (രണ്ട്) എന്നീ സ്ഥിരം നിയമനങ്ങളും ആവശ്യമാണെന്നിരിക്കെ ദേശീയ ആരോഗ്യദൗത്യം (എൻ.എച്ച്.എം) നിയമിച്ച ജീവനക്കാരാണ് ഈ മൂന്നു തസ്തികകളിലും ജോലി ചെയ്യുന്നത്. അനുബന്ധമായി നഴ്സ്, മറ്റു ജീവനക്കാർ എന്നിവരും വേണം. ആശുപത്രിക്കാവശ്യമായ ഫർണിച്ചറുകളുമില്ല. SUNWDL20 ജില്ല കാൻസർ കെയർ യൂനിറ്റിലെ ടെലി കൊബാൾട്ട് റേഡിയേഷൻ മെഷീൻ SUNWDL21 നല്ലൂർനാട് ഗവ. ട്രൈബൽ ആശുപത്രി ------------------------------------------------------------------- ജീവിതശൈലി രോഗം; പൊതുജനങ്ങളെ ബോധവത്കരിക്കും വൈത്തിരി: ദക്ഷിണേന്ത്യയിലെ വാസ്കുലർ സർജന്മാരുടെ കോൺഫറൻസ് 'സി.എം.ഇ-2017' വൈത്തിരിയിൽ നടന്നു. ജീവിതശൈലി രോഗങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ പൊതുജനങ്ങളെ കൂടുതൽ ബോധവാന്മാരാക്കാനുള്ള പ്രവർത്തനങ്ങൾക്ക് കോൺഫറൻസിലൂടെ തുടക്കമിട്ടു. ഇതി​െൻറ ഭാഗമായുള്ള തുടർ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് കോഴിക്കോട് ഗ്ലോബൽ മെഡിക്കൽ സൊല്യൂഷൻസ് നേതൃത്വം നൽകും. കോൺഫറൻസി​െൻറ ഭാഗമായി സെമിനാറുകളും ചർച്ചകളും നടന്നു. ദക്ഷിണേന്ത്യയിലെ വിവിധ ഭാഗങ്ങളിൽനിന്നായി തിരഞ്ഞെടുക്കപ്പെട്ട നൂറോളം ഡോക്ടർമാർ ക്യാമ്പിൽ പങ്കെടുത്തു. പരിപാടിയുടെ ഉദ്ഘാടനം കോഴിക്കോട് മെഡിക്കൽ കോളജ് ജനറൽ സർജറി വിഭാഗം മേധാവി പ്രഫ. ഡോ. ഇ.വി. ഗോപി നിർവഹിച്ചു. വീനസ് അസോസിയേഷൻ ഓഫ് ഇന്ത്യ സെക്രട്ടറി ഡോ. ദീപക് സെൽവരാജ് മുഖ്യപ്രഭാഷണം നടത്തി. വെയിൻ ആർട്ട് ഡയറക്ടർ ഡോ. രഞ്ജിഷ് എ.ടി. സ്വഗതവും കോഴിക്കോട് മെഡിക്കൽ കോളജ് അസി. പ്രഫ. ഡോ. ചന്ദ്രശേഖർ നന്ദിയും പറഞ്ഞു. CLT EDITION ALSO SUNWDL19 'സി.എം.ഇ-2017' കോഴിക്കോട് മെഡിക്കൽ കോളജ് ജനറൽ സർജറി വിഭാഗം മേധാവി പ്രഫ. ഡോ. ഇ.വി. ഗോപി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story