Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകാറും ബൈക്കും...

കാറും ബൈക്കും കൂട്ടിയിടിച്ച്​ പിഞ്ചുകുഞ്ഞടക്കം മൂന്നുപേർക്ക് പരിക്ക്

text_fields
bookmark_border
വൈത്തിരി: പഴയ വൈത്തിരിയിൽ കാറും ബൈക്കും കൂട്ടിയിടിച്ചു പിഞ്ചുകുഞ്ഞടക്കം ഒരു കുടുംബത്തിലെ മൂന്നുപേർക്ക് പരിക്കേറ്റു. ഞായറാഴ്ച വൈകിട്ട് പഴയ വൈത്തിരി ഇറക്കത്തിലാണ് അപകടമുണ്ടായത്. ഇരുചക്രവാഹനത്തിലെ യാത്രക്കാരായ കോട്ടത്തറ സ്വദേശി അനൂപ് (31), ഭാര്യ അഖില (24), മകൻ ഹരികൃഷ്ണൻ (10 മാസം) എന്നിവർക്കാണ് പരിക്കേറ്റത്. ഹരികൃഷ്ണ‍​െൻറ പരിക്ക്‌ ഗുരുതരമായതിനാൽ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. അപകടത്തിൽ ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് പൂർണമായും തകർന്നു. SUNWDL22 പഴയ വൈത്തിരിയിലുണ്ടായ അപകടത്തിൽ തകർന്ന ബൈക്ക് പുസ്തക ചര്‍ച്ച കമ്പളക്കാട്: കമ്പളക്കാട് നവോദയ ഗ്രന്ഥശാലയുടെ നേതൃത്വത്തില്‍ സന്തോഷ് എച്ചിക്കാനത്തി​െൻറ ബിരിയാണി എന്ന കഥയെ ആസ്പദമാക്കി പുസ്തക ചര്‍ച്ച നടത്തി. കഥാകൃത്ത് ജയചന്ദ്രന്‍ പുസ്തകം അവതരിപ്പിച്ചു. ചര്‍ച്ച ആനി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് പി.സി. മജീദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.എച്ച്. ഫസല്‍, അഡ്വ. ഉമ്മര്‍ കടവന്‍, അമ്പി ചിറയില്‍, മേജോ ജോണ്‍, ജനാര്‍ദനന്‍ മാസ്റ്റര്‍, വി.കെ. ഹംസ, താരീഖ് കടവന്‍, റഷീദ് താഴത്തേരി, അനൂപ് കായക്കണ്ടി, വിനീഷ് ഫ്ലാഷ്ബാക്ക്, ടി.പി. അബ്ദുറസാഖ് എന്നിവർ സംസാരിച്ചു. ജില്ല പഞ്ചഗുസ്തി ടീമിന് കൽപറ്റയിൽ സ്വീകരണം കൽപറ്റ: തിരുവനന്തപുരത്ത് നടന്ന സംസ്ഥാന കേരളോത്സവത്തിൽ പഞ്ചഗുസ്തി മത്സരത്തിൽ ഒരു വെള്ളിമെഡലും ഒരു വെങ്കല മെഡലും കരസ്ഥമാക്കിയ ജില്ല പഞ്ചഗുസ്തി ടീമിന് കൽപറ്റയിൽ സ്വീകരണം നൽകി. നവീൻ പോളിന് 85 കിലോക്കു മുകളിലുള്ള വിഭാഗത്തിൽ രണ്ടാം സ്ഥാനവും സിജിൽ വി.എസിന് 75കിലോക്ക് മുകളിലുള്ള വിഭാഗത്തിൽ മൂന്നാം സ്ഥാനവും യദു സുരേഷിന് 65 കിലോക്കുമുകളിലുള്ള വിഭാഗത്തിൽ നാലാം സ്ഥാനവും ലഭിച്ചു. കോച്ച് പി.വി. സുരേഷിനെ യോഗത്തിൽ ആദരിച്ചു. ജില്ല പഞ്ചഗുസ്തി അസോസിയേഷൻ പ്രസിഡൻറ് അഡ്വ. ജോഷി സിറിയക്, സെക്രട്ടറി ഇ.വി. അബ്രഹാം, ഗ്രിഗറി വൈത്തിരി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story