Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമത്സ്യവിൽപന:...

മത്സ്യവിൽപന: മാനന്തവാടി മാർക്കറ്റിലെ പ്രശ്നത്തിനു പരിഹാരം

text_fields
bookmark_border
മാനന്തവാടി: മത്സ്യ വിൽപനയുമായി ബന്ധപ്പെട്ട് മാനന്തവാടി മാർക്കറ്റിലുണ്ടായ പ്രശ്നത്തിനു താൽക്കാലിക പരിഹാരം. മൊത്ത വിൽപനക്കാർ ചില്ലറ വിൽപനക്കാർക്ക് മത്സ്യം വിൽക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം തർക്കമുണ്ടായിരുന്നു. മാർക്കറ്റിലെത്തിയ മത്സ്യം ഇറക്കുന്നത് ചില തൊഴിലാളികൾ തടയാൻ ശ്രമിച്ചത് വാക്കേറ്റത്തിനു കാരണമായിരുന്നു. പൊലീസ് എത്തിയാണ് പ്രശ്നം പരിഹരിച്ചത്. പോലീസി​െൻറ നിർദേശത്തെതുടർന്ന് ഞായറാഴ്ച മാർക്കറ്റ് അടച്ചിട്ടിരുന്നു. മൊത്ത വിതരണക്കാർ പുതുതായി എത്തുന്നവർക്ക് മത്സ്യം നൽകുന്നത് നിലവിൽ മത്സ്യവിൽപന നടത്തി ഉപജീവനം കഴിക്കുന്നവരുടെ കച്ചവടം ഇല്ലാതാക്കുന്നുവെന്നാണ് സി.ഐ.ടി.യു.വി​െൻറ വാദം. നിലവിൽ മത്സ്യവിൽപന നടത്തി ഉപജീവനം കഴിക്കുന്നവർക്ക് ബുദ്ധിമുട്ടില്ലാത്ത തരത്തിൽ മത്സ്യവിൽപന നടത്തണമെന്നാണ് പുതിയ കച്ചവടക്കാരോട് പൊലീസ് ആവശ്യപ്പെട്ടത്. എല്ലാവർക്കും മാന്യമായി ജോലി ചെയ്യാനുള്ള സാഹചര്യമൊരുക്കണം. നിയമം കൈയിലെടുക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. അടച്ചിട്ട മാർക്കറ്റ് തിങ്കളാഴ്ച തുറന്നു പ്രവർത്തിക്കാൻ പൊലീസ് അനുമതി നൽകി. തിങ്കളാഴ്ച പുലർച്ചെ മത്സ്യം ഇറക്കുന്ന സമയത്ത് പോലീസെത്തി സ്ഥിതിഗതികൾ വിലയിരുത്തും.
Show Full Article
TAGS:LOCAL NEWS 
Next Story