Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപൊയിലിൽ കാട്ടുമൃഗ...

പൊയിലിൽ കാട്ടുമൃഗ ശല്യം രൂക്ഷം: ആടുകളെ കൊന്നൊടുക്കി; ജനരോഷം ശക്തമാക്കുന്നു

text_fields
bookmark_border
മുക്കം: കാരശ്ശേരി പഞ്ചായത്തിലെ ചുണ്ടത്ത് പൊയിലിൽ കാട്ടുമൃഗ ശല്യം രൂക്ഷമാകുന്നു. കഴിഞ്ഞയാഴ്ച അജ്ഞാത ജീവി രണ്ട് ആടുകളെ കൊന്നൊടുക്കിയത് ജനരോഷം ശക്തമാക്കുന്നു. പ്രദേശത്ത് ഒരാഴ്ചയായി കാട്ടുപന്നികൾ കൂട്ടമായി വിള നശിപ്പിക്കുകയാണ്. ചുണ്ടത്ത് പൊയിലിൽ ഇലവുങ്കൽ തോമസി​െൻറ കവുങ്ങ് തോട്ടത്തിലെ തൈകൾ വ്യാപകമായി നശിപ്പിച്ചു. കാർഷിക സീസൺ തുടങ്ങിയതോടെ കാട്ടുമൃഗങ്ങളുടെ ശല്യം രൂക്ഷമായത് കർഷകർക്ക് തിരിച്ചടിയായിരിക്കയാണ്. അതേസമയം മരഞ്ചാട്ടി, കരിമ്പ് പ്രദേശങ്ങളിലും രാത്രികാലങ്ങളിൽ കപ്പ, ചേന, ചേമ്പ് എന്നീ കൃഷിയിടങ്ങളിലേക്ക് പന്നിക്കൂട്ടങ്ങളിറങ്ങി നശിപ്പിക്കൽ നിത്യസംഭവമായിരിക്കയാണ്. പാത അറ്റകുറ്റപ്പണി നടത്തി ചേന്ദമംഗലൂർ: ആറ്റുപുറം ഇടവഴിക്കടവിലേക്കുള്ള പാതയുടെ അറ്റകുറ്റപ്പണികൾ നടത്തി. ആറ്റുപുറം നാല് സ​െൻറ് കോളനിവാസികൾ ഉപയോഗിക്കുന്ന ഈ കടവിലേക്കുള്ള വഴി പൊട്ടിപ്പൊളിഞ്ഞതിനാൽ നടത്തം ദുഷ്കരമായിരുന്നു. ഇപ്പോൾ ക്വാറിവേസ്റ്റ് ഉപയോഗിച്ച് കുഴികൾ നികത്തുകയും ശുചീകരിക്കുകയുമാണ് ചെയ്തത്. മുക്കം നഗരസഭ 18ാം വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് അറ്റകുറ്റപ്പണികൾ നടത്തിയത്. വാർഡ് കൗൺസിലർ പി.പി. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. എ.എം. നിസാമുദ്ദീൻ, കെ.വി. മുഹമ്മദ് റഫീഖ്, മരക്കാർ, ശംസുദ്ദീൻ എം.പി, സജ്മീർ ഖാൻ എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story