Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightറോഡ് പ്രവൃത്തി

റോഡ് പ്രവൃത്തി ഉദ്ഘാടനം

text_fields
bookmark_border
കൊടുവള്ളി: ജില്ല പഞ്ചായത്ത് 30 ലക്ഷം െചലവിൽ നിർമിക്കുന്ന കരിമ്പാരുകണ്ടം -പറക്കുന്ന് പൂവ്വത്തൊടുകറോഡ് നിർമാണ പ്രവൃത്തി ഉദ്ഘാടനം ജില്ല പഞ്ചായത്ത് അംഗം എം.എ. ഗഫൂർ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം പി.കെ. മൊയ്തീൻ ഹാജി അധ്യക്ഷത വഹിച്ചു. റജ്ന മജീദ്, ടി.പി. ഇബ്രാഹിം, എൻ.കെ. അബൂബക്കർ, എം.പി. അബ്ദുറഹിമാൻ, റിയാസ് എന്നിവർ സംസാരിച്ചു. ബാങ്കിലേക്ക് ഡി.വൈ.എഫ്‌.ഐ മാര്‍ച്ച് കൊടുവള്ളി: മടവൂര്‍ സർവിസ് സഹകരണ ബാങ്കിലേക്ക് അടുത്തിടെ നടത്തിയ നിയമനം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്‌.ഐ നേതൃത്തില്‍ ബാങ്കിലേക്ക് മാര്‍ച്ച് നടത്തി. നിലവിലില്ലാത്ത ഒരു തസ്തികയടക്കം രണ്ട് തസ്തികയിലേക്കായിരുന്നു നിയമനം. എഴുത്തുപരീക്ഷയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് ലഭിച്ച ഉദ്യോഗാർഥികളെ തഴഞ്ഞ് മാര്‍ക്ക് കുറവുള്ള ആള്‍ക്ക് നിയമനം നല്‍കിയതില്‍ ലക്ഷങ്ങളുടെ അഴിമതി നടന്നിട്ടുെണ്ടന്ന് ഡി.വൈ.എഫ്‌.ഐ ആരാപിച്ചു. ഇത് വിജിലന്‍സ് അന്വേഷിക്കണമെന്നും ഭരണ സമിതി പിരിച്ചുവിട്ട് രജിസ്ട്രാർ ഭരണം ഏര്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട് നേരത്തെ മടവൂര്‍ പ്രദേശങ്ങളില്‍ സേവ് ബാങ്ക് ഫോറത്തി​െൻറയും സോഷ്യല്‍ മീഡിയയില്‍ സേവ് കോണ്‍ഗ്രസ് ഫോറത്തി​െൻറയും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഡി.വൈ.എഫ്‌.ഐ മടവൂര്‍ മേഖല കമ്മിറ്റി നടത്തിയ മാര്‍ച്ച് പി. കോരപ്പന്‍ ഉദ്ഘാടനം ചെയ്തു. പി.കെ.ഇ. ചന്ദ്രന്‍, കെ.കെ. ഭാസ്‌കരന്‍ എന്നിവര്‍ സംസാരിച്ചു. ഇ. വൈശാഖ് സ്വാഗതവും സി.ബി. നിഖിത നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story