Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവീടിന് അനുമതി നിഷേധം:...

വീടിന് അനുമതി നിഷേധം: കോഴിക്കോടൻ കുന്നിൽ പ്രതിഷേധ സമരപരമ്പര

text_fields
bookmark_border
പന്തീരാങ്കാവ്: ഒളവണ്ണ ഗ്രാമ പഞ്ചായത്തിലെ കോഴിക്കോടൻ കുന്ന് ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ വീടുകൾക്ക് അനുമതി നിഷേധിക്കുന്ന വ്യവസായ മേഖല പ്രഖ്യാപനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഞായറാഴ്ച ജനകീയ പ്രതിഷേധ സമരങ്ങളുമായി സംഘടനകൾ. കോഴിക്കോട് അർബൻ മാസ്റ്റർ പ്ലാൻ 2035ൽ ഉൾപ്പെട്ടതി​െൻറ പേരിൽ 11, 12, 13 വാർഡുകളിൽപ്പെട്ട സർവേ നമ്പറുകളിലാണ് പ്ലാൻ നിഷേധിക്കുന്നത്. ഈ പ്രദേശങ്ങളെ ഇൻഡസ്ട്രിയൽ പ്രമോഷൻ സോൺ ആയി മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തിയതോടെ, വീടുകൾക്ക് അനുമതി നൽകുന്നില്ല. കോഴിക്കോട് കോർപറേഷൻ, രാമനാട്ടുകര, ഫറോക്ക് നഗരസഭകൾ, കടലുണ്ടി, ഒളവണ്ണ ഗ്രാമപഞ്ചായത്തുകൾ എന്നിവയാണ് കോഴിക്കോട് അർബൻ മാസ്റ്റർ പ്ലാൻ 2035ൽ ഉൾപ്പെടുന്നത്. ഞായറാഴ്ച രാവിലെ ബി.ജെ.പി ഒളവണ്ണ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോടൻ കുന്നിൽ നടന്ന കൺവെൻഷൻ ജില്ല പ്രസിഡൻറ് ടി.പി ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പനിക്കൽ പവിത്രൻ അധ്യക്ഷത വഹിച്ചു. യുവമോർച്ച സംസ്ഥാന പ്രസിഡൻറ് കെ.പി. പ്രകാശ് ബാബു, ടി.വി ഉണ്ണികൃഷ്ണൻ, പ്രബീഷ് മാറാട്, കെ.സി വത്സരാജ്, കളത്തിൽ ബബിഷ്, അയനിക്കാട് ശശിധരൻ തുടങ്ങിയവർ സംസാരിച്ചു. ടി. ഗണേശൻ സ്വാഗതവും ടി.പി സദാനന്ദൻ നന്ദിയും പറഞ്ഞു. ശിശിരം സ്വയം സഹായ സംഘത്തി​െൻറ ആഭിമുഖ്യത്തിൽ ചാത്തോത്തറയിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേർ പെങ്കടുത്തു. സാംസ്കാരിക പ്രവർത്തകൻ ടി.എം അനിൽ ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. പി. പ്രവീൺ കുമാർ, കെ. ശശിധരൻ, പി. ഗോപാലകൃഷ്ണൻ, കൃഷണൻ, ശ്രീജിത്ത്, ബബിൽ ദാസ്, പ്രജീഷ് എന്നിവർ നേതൃത്വം നൽകി. സനാതന അക്ഷയശ്രീയുടെ നേതൃത്വത്തിൽ പാറമ്മൽ, ചാത്തോത്തറ, ചുങ്കം ഭാഗങ്ങളിൽ പ്രതിഷേധ ബൈക്ക് റാലി സംഘടിപ്പിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story