Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightലീഗ്​ സൗത്ത്​ മണ്ഡലം...

ലീഗ്​ സൗത്ത്​ മണ്ഡലം കമ്മിറ്റി​: തർക്കം രൂക്ഷം

text_fields
bookmark_border
കോഴിക്കോട്: മുസ്ലിം ലീഗ് സൗത്ത് മണ്ഡലത്തിൽ പാർട്ടി ഉൾപ്പോരിൽ ഭാരവാഹി തെരഞ്ഞെടുപ്പ് നീണ്ടുപോയതിനൊടുവിൽ പാണക്കാട് ഹൈദരലി തങ്ങളുടെ പ്രഖ്യാപനം വന്നതോടെ തമ്മിലടി രൂക്ഷമായി. എസ്.വി. ഉസ്മാൻ കോയ പ്രസിഡൻറും എ.വി. അൻവർ ജന. സെക്രട്ടറിയും കെ.പി. അബ്ദുല്ലക്കോയ ട്രഷററുമായ പുതിയ കമ്മിറ്റിയെ കഴിഞ്ഞദിവസമാണ് ഹൈദരലി തങ്ങൾ പ്രഖ്യാപിച്ചത്. തുടർന്ന് പുതിയ പ്രസിഡൻറ് ഉൾപ്പെടെ പെങ്കടുത്ത പ്രതിഷേധ യോഗത്തിൽ പുതിയ കമ്മിറ്റിക്കെതിരെ രൂക്ഷ പ്രതിഷേധമാണ് ഉയർന്നത്. നിലവിലെ പ്രസിഡൻറ് കെ. മൊയ്തീൻകോയ, ജന. സെക്രട്ടറി സി.ടി. സക്കീർ ഹുസൈൻ, ട്രഷറർ കെ.ടി. ബീരാൻകോയ, പുതിയ പ്രസിഡൻറ് എസ്.വി. ഉസ്മാൻകോയ എന്നിവരടക്കം പെങ്കടുത്ത യോഗം പുതിയ കമ്മിറ്റിയെ അംഗീകരിക്കാൻ തയാറല്ലെന്ന് പ്രഖ്യാപിച്ചു. പുതിയ വൈസ് പ്രസിഡൻറ് എ.ടി. മൊയ്തീൻകോയ, സെക്രട്ടറി ഫൈസൽ പള്ളിക്കണ്ടി, നിലവിലെ വൈസ് പ്രസിഡൻറ് പി.പി. ഉസ്മാൻകോയ, സെക്രട്ടറി ബി.കെ. ആലിക്കോയ, സംസ്ഥാന കൗൺസിൽ അംഗം കെ. കോയ എന്നിവരും പ്രതിഷേധ യോഗത്തിൽ പെങ്കടുത്തു. മണ്ഡലം മാറി അംഗത്വമെടുക്കാൻ പാടില്ലെന്ന സംഘടന തെരഞ്ഞെടുപ്പ് മാർഗരേഖ ലംഘിച്ച് കെ. മുഹമ്മദലി ഉൾപ്പെടെയുള്ളവർക്ക് മണ്ഡലം മാറി അംഗത്വം നൽകിയതിനെതിരെയും പ്രതിഷേധമുണ്ടായി. ഇതുസംബന്ധിച്ച് നേതൃത്വത്തിന് നൽകിയ പരാതി അവഗണിക്കുകയായിരുന്നുവത്രെ. ഇതിൽ പ്രതിഷേധിച്ച് പുതിയ കമ്മിറ്റിയെ അംഗീകരിക്കേണ്ടതില്ലെന്ന നിലപാടിലാണ് യോഗം പിരിഞ്ഞത്. ഡോ. എം.കെ. മുനീർ എം.എൽ.എയുടെ മണ്ഡലമാണ് കോഴിക്കോട് സൗത്ത്.
Show Full Article
TAGS:LOCAL NEWS 
Next Story