Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഒടിയൻ തിരകൾ ഇന്ന്...

'ഒടിയൻ തിരകൾ' ഇന്ന് അരങ്ങിൽ

text_fields
bookmark_border
കോഴിക്കോട്: കടൽക്കലിയിൽ ചരിത്രവും വർത്തമാനവും നഷ്ടമാകുന്ന തീരദേശ ഗ്രാമത്തി​െൻറ ദുരന്തകഥ പറയുന്ന 'ഒടിയൻ തിരകൾ' തിങ്കളാഴ്ച നഗരത്തിലെ നാടകപ്രേമികൾക്ക് മുന്നിലെത്തും. വൈകീട്ട് 6.30ന് ടൗൺഹാളിലാണ് അവതരണം. കോഴിക്കോട്ടെ സാംസ്കാരിക കൂട്ടായ്മയായ കലയുടെ കീഴിൽ പയ്യന്നൂർ 'ഗ്രാമം പ്രതിഭ'യാണ് നാടകം അവതരിപ്പിക്കുന്നത്. ഉണ്ണികൃഷ്ണൻ പൂൽക്കൽ രചിച്ച നാടകം ഇ.വി. ഹരിദാസാണ് സംവിധാനം ചെയ്യുന്നത്. പി. ഉമാദേവി, പ്രകാശൻ വെള്ളച്ചാൽ, കഹാർ നടക്കാവ്, പി.യു. ബാബു, പ്രകാശൻ ചെങ്ങൽ തുടങ്ങിയവരാണ് അഭിനേതാക്കൾ. പ്രശാന്ത് റെഡ്, അഭിലാഷ്, സജിത്ത്, അനീഷ്, ടി.പി. ബാലൻ തുടങ്ങിയവർ അണിയറയിൽ പ്രവർത്തിക്കുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story