Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകോണ്‍ഗ്രസി​െൻറ...

കോണ്‍ഗ്രസി​െൻറ സാമ്പത്തികനയങ്ങൾ ബി.ജെപി നടപ്പാക്കുന്നു ^​മന്ത്രി എ.കെ. ബാലൻ

text_fields
bookmark_border
കോണ്‍ഗ്രസി​െൻറ സാമ്പത്തികനയങ്ങൾ ബി.ജെപി നടപ്പാക്കുന്നു -മന്ത്രി എ.കെ. ബാലൻ പുതിയാപ്പ: കോണ്‍ഗ്രസ് തുടങ്ങിെവച്ച സാമ്പത്തികനയങ്ങളാണ് ബി.ജെ.പി നടപ്പാക്കുന്നതെന്ന് മന്ത്രി എ.കെ. ബാലൻ. കാമ്പുറം ബീച്ചിൽ സി.പി.എം കോഴിക്കോട് നോർത്ത് ഏരിയ കമ്മിറ്റി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഴിമതിയും മുതലാളിത്ത അനുകൂല നിലപാടുകളും മാറ്റാത്തിടത്തോളം കോണ്‍ഗ്രസുമായി കൂട്ടുകെട്ടോ നീക്കുപോക്കോ ഉണ്ടാക്കാനാവില്ല. എന്നാല്‍ മതനിരപേക്ഷ കക്ഷികളെ ബി.ജെ.പിക്കെതിരെ ഒന്നിപ്പിക്കാന്‍ ഇടപെടുമെന്നും എ.കെ. ബാലൻ പറഞ്ഞു. ഏരിയ സെക്രട്ടറി ടി.വി നിര്‍മലന്‍ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി പി. മോഹനന്‍, എ. പ്രദീപ്കുമാര്‍ എം.എല്‍.എ, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, പി. ലക്ഷ്മണന്‍, എ.കെ രമേശ്, എം രാധാകൃഷ്ണന്‍, കെ.വി ബാബുരാജ് എന്നിവര്‍ സംസാരിച്ചു. സി.പി സുലൈമാന്‍ സ്വാഗതം പറഞ്ഞു. വിവിധ മത്സരവിജയികള്‍ക്കുള്ള സമ്മാനം മന്ത്രി എ.കെ ബാലൻ വിതരണം ചെയ്തു. സമാപനതേതാടനുബന്ധിച്ച് പൊതുപ്രകടനവും റെഡ് വളണ്ടിയര്‍ മാര്‍ച്ചും നടന്നു. സി. തങ്കം, എം. സത്യഭാമ, കെ. ജമീല, പി.കെ. സത്യന്‍, പി.ടി. അബ്ദുല്‍ ലത്തീഫ്, ഒ സദാശിവന്‍, വി.കെ മോഹന്‍ദാസ് എന്നിവര്‍ നേതൃത്വം നല്‍കി. കലാപരിപാടികള്‍ നടന്നു. പ്രതിനിധി സമ്മേളനത്തിൽ ജില്ല സെക്രട്ടറി പി. മോഹനന്‍, സംസ്ഥാനകമ്മറ്റിയംഗം എ. പ്രദീപ്കുമാര്‍ ജില്ല കമ്മറ്റിയംഗങ്ങളായ എം. ഭാസ്‌കരന്‍, ടി.പി ദാസന്‍, പി. വിശ്വന്‍, കെ.പി. കുഞ്ഞമ്മത്കുട്ടി, കെ. ചന്ദ്രന്‍, എം മെഹബൂബ്, മാമ്പറ്റ ശ്രീധരന്‍, പി. ലക്ഷ്മണന്‍, ജോർജ് എം തോമസ് എം.എൽ.എ, എം. ഗിരീഷ് ഏരിയ സെക്രട്ടറി ടി.വി. നിർമലന്‍ എന്നിവര്‍ സംസാരിച്ചു. ഏരിയ സെക്രട്ടറിയായി ടി.വി നിര്‍മലന്‍ വീണ്ടും തെരെഞ്ഞടുക്കപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story