Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകളി തീരുംമു​േമ്പ അച്ഛൻ ...

കളി തീരുംമു​േമ്പ അച്ഛൻ വിളിച്ചു, മരണത്തിലും കൂട്ടുപോകാൻ

text_fields
bookmark_border
വെള്ളിമാട്കുന്ന്: കളി തീരുംമുേമ്പ മകനെ പിതാവ് വിളിച്ചു, മരണത്തിലും കൂട്ടുപോകാൻ. ഞായറാഴ്ച വൈകീട്ട് മൂഴിക്കലിൽ മൂഴിപാലത്തിന് സമീപമുണ്ടായ അപകടത്തിൽ മരിച്ച മൂന്നംഗ കുടുംബത്തിലെ മകൻ അഭിഷേകിനെ പിതാവ് പ്രജിത്ത് കളിക്കളത്തിൽനിന്നാണ് കൂട്ടിക്കൊണ്ടുപോയത്. ബന്ധുവി​െൻറ മരണവീട്ടിൽ പോകാനുള്ളതിനാലാണ് കളി പാതിവഴിയിൽ ഉപേക്ഷിച്ച് അഭിഷേക് അച്ഛനൊപ്പം യാത്രയായത്. പക്ഷെ, അത് അച്ഛനും അമ്മക്കുെമാപ്പമുള്ള അവ​െൻറ അവസാന യാത്രയായിരുന്നു. സമീപത്തെ വീടുകളിൽ ക്ഷേമാന്വേഷണം നടത്തുകയും എല്ലാവരുമായി അടുത്തിടപഴകുകയും ചെയ്യുന്ന പ്രകൃതമായിരുന്നു അഭിഷേകിേൻറത്. ഞായറാഴ്ച ഉച്ചക്ക് ഭക്ഷണം കഴിച്ചശേഷം സമീപത്തെ വീടുകളിലെല്ലാം സുഹൃത്തുക്കളെ തിരക്കുകയും കൂട്ടുകാരോട് കുശലം പറഞ്ഞുകൊണ്ടാണ് കളിക്കാൻ പോയത്. ചെറിയ കുട്ടികളോട് ഏറെ താൽപര്യമുണ്ടായിരുന്ന അഭിഷേക് സമീപത്തെ വീട്ടിലെ ജാസ്മി​െൻറ മകൻ അയാനെ കളിപ്പിക്കാൻ ചെന്നിരുന്നു. കുട്ടി വീട്ടിലില്ലാതിരുന്നതിനാൽ വീട്ടുകാർ നൽകിയ മിഠായി വാങ്ങിക്കഴിച്ച് ബി.എസ്.എൻ.എൽ ക്വാർേട്ടഴ്സിലെ കളിക്കളത്തിലേക്ക് പോവുകയായിരുന്നു. വൈകീട്ട് അഞ്ചരവരെ സ്ഥലത്തുണ്ടായിരുന്നതിനാൽ കുടുംബത്തിന് അപകടം പറ്റിയ വിവരം സമീപവാസികൾക്ക് വിശ്വസിക്കാനായില്ല. മൂന്നുപേരടങ്ങിയ കുടുംബം ഒരുമിച്ച് മരണത്തിലേക്ക് പോയത് കുടുംബങ്ങളേയും നാട്ടുകാരേയും ഒരുപോലെ ദുഃഖത്തിലാഴ്ത്തി.
Show Full Article
TAGS:LOCAL NEWS 
Next Story