Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമുഹമ്മദലി കടപ്പുറത്തും ...

മുഹമ്മദലി കടപ്പുറത്തും ഫ്രാൻസിസ്​ റോഡിലും മാലിന്യം കുന്നുകൂടുന്നു

text_fields
bookmark_border
കോഴിക്കോട്: ഫ്രാൻസിസ് റോഡിലെ ടി.ബി ക്ലിനിക് പരിസരത്തും മുഹമ്മദലി കടപ്പുറത്തും മാലിന്യം കുന്നുകൂടുന്നു. നഗരത്തി​െൻറ വിവിധ ഭാഗങ്ങളിൽനിന്ന് ശേഖരിക്കുന്ന മാലിന്യം കോർപറേഷൻ തൊഴിലാളികൾ ഇൗ ഭാഗങ്ങളിൽ കൊണ്ടുവന്ന് കൂട്ടിയിടുന്നതാണ് പ്രശ്നം. ഇൗ ഭാഗങ്ങളിൽ മാലിന്യ സൂക്ഷിപ്പു കേന്ദ്രമായി മാറിയത് പ്രദേശവാസികളെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. നൂറുകണക്കിന് പ്ലാസ്റ്റിക് ചാക്കുകളിലാണ് ഇവിടം മാലിന്യം ശേഖരിച്ചു െവച്ചിട്ടുള്ളത്. ശേഖരിക്കുന്ന മാലിന്യങ്ങൾ അതത് ദിവസം കൊണ്ടുപോകാതെ മാസങ്ങളോളം പുഴുവരിച്ച് കിടക്കുന്നത് പ്രദേശത്തുകാർക്ക് ഗുരുതര ആരോഗ്യ പ്രശ്നമാകുന്നു. മാലിന്യം കൂട്ടിയിട്ട ഭാഗങ്ങളിൽ തെരുവുനായ്ക്കൾ തമ്പടിക്കുന്നതും സമീപത്തെ വീട്ടുക്കാർക്കും കാൽനടക്കാർക്കും സ്കൂൾ വിദ്യാർഥികൾക്കും ഭീഷണിയാണ്. പ്രേദശത്തെ മാലിന്യം നീക്കംചെയ്യാൻ കോർപറേഷൻ മുന്നോട്ട് വരണമെന്ന് െറസിഡൻറ്സ് അസോസിയേഷനുകളും മറ്റു കൂട്ടായ്മകളും ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതുവെര നടപടിയുണ്ടായിട്ടില്ല. ജനസഞ്ചാരമില്ലാത്ത ഭാഗങ്ങളിലേക്ക് മാലിന്യം മാറ്റി നിക്ഷേപിക്കാൻ തായാറായില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കാനാണ് നാട്ടുകാരുെട തീരുമാനം.
Show Full Article
TAGS:LOCAL NEWS 
Next Story