Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഎം.എം ഹൈസ്​കൂൾ...

എം.എം ഹൈസ്​കൂൾ ശതാബ്​ദി എക്​സിബിഷൻ 31ന്​ തുടങ്ങും

text_fields
bookmark_border
കോഴിക്കോട്: മദ്റസത്തുൽ മുഹമ്മദിയ്യ സ്ഥാപനങ്ങളുടെ ശതാബ്ദി ആഘോഷ ഭാഗമായി നടക്കുന്ന പൈതൃക-വിദ്യാഭ്യാസ-ശാസ്ത്ര പ്രദർശനം 'സ​െൻറ് എക്സ്'2017 ഡിസംബർ 31 മുതൽ 2018 ജനുവരി മൂന്ന് വരെ ഫ്രാൻസിസ് റോഡ് പരപ്പിൽ എം.എം വൊക്കേഷനൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂൾ സമുച്ചയത്തിൽ നടക്കും. സുവോളജിക്കൽ സർവേ ഒാഫ് ഇന്ത്യ, പ്ലാനറ്റേറിയം, സി.ഡബ്ല്യു.ആർ.ഡി.എം, മറൈൻ ഫിഷറീസ്, കെ.എസ്.ഇ.ബി, ഗവ. ആർക്കൈവ്സ് വകുപ്പ്, കാലിക്കറ്റ് യൂനിവേഴ്സിറ്റി ചരിത്രവിഭാഗം, മെഡിക്കൽ കോളജ്, ഇഖ്റ ഹോസ്പിറ്റൽ, വനശ്രീ, എക്സൈസ് വകുപ്പ്, ഫിലാറ്റലി ക്ലബ് തുടങ്ങി സർക്കാർ, സർക്കാറിതര സ്ഥാപനങ്ങളുടെയും പി. മുസ്തഫ, അജീബ് കോമാച്ചി തുടങ്ങിയവരുടെ ഫോേട്ടാ പ്രദർശനങ്ങളുമടക്കം അമ്പതോളം സ്റ്റാളുകളാണ് എക്സിബിഷനിൽ ഒരുക്കിയത്. പെൻഷൻകാരുടെ ധർണ 11 ദിവസം പിന്നിട്ടു കോഴിക്കോട്: പെൻഷൻ സർക്കാർ ഏറ്റെടുക്കുക, അഞ്ചുമാസത്തെ പെൻഷൻ കുടിശ്ശിക അടിയന്തരമായി വിതരണം ചെയ്യുക, കെ.എസ്.ആർ.ടി.സിയെ സംരക്ഷിക്കുക, ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ കെ.എസ്.ആർ.ടി.സി പെൻഷൻകാരെയും ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഡിസംബർ ആറിന് ആരംഭിച്ച അനിശ്ചിതകാല ധർണ 11 ദിവസം പിന്നിട്ടു. മാവൂർ റോഡ് കെ.എസ്.ആർ.ടി.സിയിൽ തൊട്ടിൽപാലം യൂനിറ്റ് സെക്രട്ടറി എൻ.കെ. കണാരൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് കെ.കെ. ഭാസ്കരപ്പണിക്കർ അധ്യക്ഷത വഹിച്ചു. എൻ. ശശിധരൻ, കെ.എൻ. ഗോപാലൻകുട്ടി, രാരുക്കുട്ടി എന്നിവർ സംസാരിച്ചു. എം. അശോകൻ സ്വാഗതവും രാജൻ മൂരാട് നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story