Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവയനാട്ടിലെ ആദിവാസികളിൽ ...

വയനാട്ടിലെ ആദിവാസികളിൽ 30 ശതമാനവും നിരക്ഷരർ

text_fields
bookmark_border
*നിരക്ഷരരിൽ ഭൂരിഭാഗവും സ്ത്രീകൾ *ജില്ലയിലെ 300 ട്രൈബൽ സെറ്റിൽമ​െൻറുകളിലെ മൂവായിരത്തോളം കോളനികളിലാണ് സർവേ നടത്തിയത് കൽപറ്റ: വയനാട് ജില്ലയിൽ അധിവസിക്കുന്ന പട്ടിക വർഗ വിഭാഗക്കാർക്കിടയിൽ 30 ശതമാനം പേരും അക്ഷരാഭ്യാസമില്ലാത്തവരെന്ന് റിപ്പോർട്ട്. ജില്ലയിലെ 300 ട്രൈബൽ സെറ്റിൽമ​െൻറുകളിലെ മൂവായിരത്തോളം കോളനികളിൽ നടത്തിയ സർവേയുെട അടിസ്ഥാനത്തിൽ സംസ്ഥാന സാക്ഷരത മിഷൻ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. നിരക്ഷരരിൽ ഭൂരിഭാഗവും സ്ത്രീകളാണ്. ജില്ലയിലെ മൊത്തം സാക്ഷരത 89 ശതമാനമായിരിക്കുേമ്പാഴാണ് ആദിവാസി വിഭാഗക്കാരിൽ ഗണ്യമായ കുറവുള്ളത്. 2011ലെ സെൻസസ് പ്രകാരം വയനാട്ടിെല മൊത്തം ജനസംഖ്യ 8,17,429 ആണ്. ഇതിൽ 1,51,443 പേർ പട്ടിക വർഗ വിഭാഗക്കാരാണ്. പണിയ വിഭാഗക്കാരാണ് ഇതിൽ കൂടുതൽ-69116 പേർ. കുറിച്യർ 25266ഉം കുറുമ വിഭാഗക്കാർ 20983ഉം ആണ്. കാട്ടുനായ്ക്ക, അടിയ വിഭാഗക്കാരും വയനാട്ടിലെ ആദിവാസികളിൽ ഏറെയുണ്ട്. പുതുതായി നടപ്പാക്കുന്ന ആദിവാസി സാക്ഷരതാ പദ്ധതിയുടെ ആദ്യഘട്ടത്തി​െൻറ ഭാഗമായാണ് തെരഞ്ഞെടുത്ത ഉൗരുകളിൽ സർവേ നടത്തിയത്. അവയിൽ മിക്കതും പണിയ, കാട്ടുനായ്ക്ക വിഭാഗക്കാരുടേതാണ്. ജില്ലയിൽ സാമൂഹികമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായുമൊക്കെ ഏറ്റവുമധികം പിന്തള്ളപ്പെട്ടു കിടക്കുന്ന വിഭാഗമാണ് പണിയരും കാട്ടുനായ്ക്കരും. 31,831 പേരിൽ നടത്തിയ സർവേയിൽ 9751 പേരും നിരക്ഷരരാണെന്ന് കണ്ടെത്തി. ഇതിൽ 6044 പേർ സ്ത്രീകളും 3707 പേർ പുരുഷന്മാരുമാണ്. പാലക്കാട് വിജയകരമായി നടപ്പാക്കിയ ആദ്യഘട്ട ആദിവാസി സാക്ഷരതാ പദ്ധതിക്കുശേഷമാണ് വയനാട്ടിൽ നടന്നുകൊണ്ടിരിക്കുന്നത്. നിരക്ഷരത നിർമാർജനം ചെയ്യുന്നതിനു പുറമെ, സ്ത്രീശാക്തീകരണം, ആദിവാസി അമ്മമാർക്ക് തൊഴിൽ പരിശീലനം തുടങ്ങിയവയിലും പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്ന് സാക്ഷരത മിഷൻ ഡയറക്ടർ പി.എസ്. ശ്രീകല പറഞ്ഞു. വയനാട്ടിൽ നിരക്ഷരരെന്ന് സർവേയിൽ കണ്ടെത്തിയവരിൽ 5474 പേർ 15നും 50നും ഇടയിൽ പ്രായമുള്ളവരാണ്. ആദ്യഘട്ടത്തിൽ നിരക്ഷരരായ 6000 പേർക്ക് അക്ഷരവെളിച്ചമേകും. ഇതിനായി 600 ഇൻസ്ട്രക്ടർമാരെ തെരഞ്ഞെടുത്തിട്ടുണ്ട്. ഇവരിൽ പകുതിയും ആദിവാസി വിഭാഗത്തിൽനിന്നുള്ളവരാണ്. 283 പഠന കേന്ദ്രങ്ങളിലായി ക്ലാസുകൾ പുരോഗമിക്കുന്നു. ജില്ല കമ്മിറ്റി അറിയാതെ ഭാരവാഹി പ്രഖ്യാപനം, യൂത്ത് ലീഗിൽ പ്രതിഷേധം *സംസ്ഥാന കമ്മിറ്റി തീരുമാനം അംഗീകരിക്കാനാവിെല്ലന്ന നിലപാടിലാണ് ജില്ല ഭാരവാഹികൾ കൽപറ്റ: ജില്ല കമ്മിറ്റിയോട് കൂടിയാലോചിക്കാതെ സംസ്ഥാന നേതാക്കളിൽ ചിലരുടെ താൽപര്യപ്രകാരം പുതിയ ഭാരവാഹിയെ പ്രഖ്യാപിച്ചതിൽ വയനാട്ടിലെ യൂത്ത്ലീഗിൽ പൊട്ടിത്തെറി. എം.എസ്.എഫ് മുൻ സംസ്ഥാന ഭാരവാഹിയെ ജില്ല ജോയൻറ് സെക്രട്ടറിയായി 'കെട്ടിയിറക്കിയ' നേതൃത്വത്തി​െൻറ നടപടിക്കെതിരെ ജില്ല യൂത്ത്ലീഗ് കമ്മിറ്റി ഒറ്റക്കെട്ടായി പ്രതിഷേധത്തിലാണ്. ഒട്ടും കൂടിയാലോചനയില്ലാതെ നടത്തിയ ഇൗ നീക്കം ഒരുതരത്തിലും അംഗീകരിക്കാനാവിെല്ലന്ന നിലപാടിലാണ് ജില്ലയിലെ ഭാരവാഹികൾ. മണ്ഡലം കമ്മിറ്റികളും പ്രതിഷേധത്തിലാണ്. സംസ്ഥാന കമ്മിറ്റി നിലപാടിൽ അതൃപ്തി പ്രകടിപ്പിച്ച് മണ്ഡലം കമ്മിറ്റി ഭാരവാഹികളിലൊരാൾ രാജി സമർപ്പിച്ചിട്ടുമുണ്ട്. കഴിഞ്ഞ ജില്ല കൗൺസിൽ യോഗത്തിൽ ബഹളംവെച്ച് പ്രശ്നമുണ്ടാക്കിയയാളെയാണ് ഇപ്പോൾ ഭാരവാഹിയായി പ്രഖ്യാപിച്ചിട്ടുള്ളതെന്ന് ചൂണ്ടിക്കാട്ടിയാണ് ജില്ല കമ്മിറ്റി ഭാരവാഹികൾ എതിർപ്പുമായി രംഗെത്തത്തിയത്. നിലവിൽ ഒമ്പതംഗ ജില്ല കമ്മിറ്റിയിൽ പത്താമത്തെ ആളായാണ് പുതിയ ജോ. സെക്രട്ടറിയുടെ നിയമനം. നിലവിലെ ഒമ്പതംഗ കമ്മിറ്റിയിൽ ഒരാളൊഴികെ മറ്റുള്ളവരെല്ലാം പുതിയ ഭാരവാഹിയെ നിയമിച്ചതിനെ ശക്തമായി എതിർക്കുകയാണ്. ഒരുതരത്തിലും അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കി ജില്ല നേതൃത്വം സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. സംസ്ഥാന സെക്രട്ടറിക്ക് വ്യക്തിപരമായി താൽപര്യമുള്ളയാളെ ജില്ലയിലെ ചില പോഷകസംഘടനാ നേതാക്കളുടെ സമ്മർദവും കൂടിയായപ്പോൾ നേരിട്ട് നിയമിക്കുകയായിരുന്നുവത്രെ. ജില്ല കമ്മിറ്റിക്ക് ഇതു സംബന്ധിച്ച് ഒൗദ്യോഗിക അറിയിപ്പുകൾ ലഭിക്കുന്നതിനു മുെമ്പ, ധൃതിപ്പെട്ട് ഭാരവാഹി പ്രഖ്യാപനം മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചതും ജില്ല ഭാരവാഹികൾ ചോദ്യംചെയ്യുന്നു. അേതസമയം, മുൻ സംസ്ഥാന എം.എസ്.എഫ് ഭാരവാഹികളെ യൂത്ത് ലീഗ് ജില്ല കമ്മിറ്റികളിൽ ഉൾപ്പെടുത്തുകയെന്ന പതിവുനടപടിയുടെ ഭാഗമായാണ് പുതിയ ജോ. െസക്രട്ടറിയെ നോമിനേറ്റ് ചെയ്തതെന്നാണ് മറുവിഭാഗത്തി​െൻറ വാദം. ഇതിനുപുറമെ, എം.എസ്.എഫിലും ജില്ലയിൽ പ്രശ്നങ്ങൾ രൂക്ഷമാണ്. നിലവിലുള്ള ജില്ല കമ്മിറ്റിയുടെ പ്രവർത്തനം കാര്യക്ഷമമല്ലെന്ന് ചൂണ്ടിക്കാട്ടി മൂന്നു നിയോജകമണ്ഡലം കമ്മിറ്റികളും ജില്ല മുസ്ലിംലീഗ് കമ്മിറ്റിക്ക് പരാതി നൽകിയിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story