Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമുതിർന്ന...

'മുതിർന്ന പത്രപ്രവർത്തകർക്ക്​ ആരോഗ്യരക്ഷ പദ്ധതി നടപ്പാക്കണം'

text_fields
bookmark_border
കോഴിക്കോട്: മുതിർന്ന പത്രപ്രവർത്തകർക്കായി തെലുങ്കാന മോഡൽ ആരോഗ്യ പരിരക്ഷ പദ്ധതി നടപ്പാക്കണമെന്ന് സീനിയർ ജർണലിസ്റ്റ് ഫോറം ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. പത്രപ്രവർത്തകർക്കും ആശ്രിതർക്കും സംസ്ഥാനത്തെ എല്ലാ സർക്കാർ, സ്വകാര്യ ആശുപത്രികളിലും ചികിത്സ ഉറപ്പാക്കുകയും ചെലവ് പൂർണമായും സർക്കാർ വഹിക്കുകയും ചെയ്യുന്ന തെലുങ്കാന പദ്ധതി ഇവിടെയും പ്രാവർത്തികമാക്കണം. ജില്ലയിലെ മുതിർന്ന പത്രപ്രവർത്തകർക്കായി സീനിയർ ജർണലിസ്റ്റ്സ് ഫോറം നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ഡിസംബർ 19ന് രാവിലെ 11.30ന് കാലിക്കറ്റ് പ്രസ്ക്ലബിൽ മന്ത്രി ടി.പി. രാമകൃഷ്ണൻ നിർവഹിക്കും. വാർത്തസമ്മേളനത്തിൽ പ്രസിഡൻറ് എം. ബാലഗോപാലൻ, സെക്രട്ടറി ഹരിദാസൻ പാലയിൽ, സംസ്ഥാന വൈസ് പ്രസിഡൻറ് സി.എം. കൃഷ്ണപണിക്കർ, സെക്രട്ടറി കെ.പി. വിജയകുമാർ എന്നിവർ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story