Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഒാഖി ദുരന്തത്തിൽ...

'ഒാഖി' ദുരന്തത്തിൽ പെ​ട്ടതെന്ന്​ സംശയം

text_fields
bookmark_border
പയ്യോളി ആഴക്കടലിൽ കണ്ടെത്തിയ ഫൈബർ വള്ളം തൊഴിലാളികൾ കരക്കെത്തിച്ചു പയ്യോളി: ആഴക്കടലിൽ മുങ്ങിയ നിലയിൽ കണ്ടെത്തിയ ഫൈബർ വള്ളം മത്സ്യബന്ധനത്തിന് പോയ തൊഴിലാളികൾ സാഹസികമായി കരക്കെത്തിച്ചു. പയ്യോളി കടലിൽ തീരത്തുനിന്ന് 50 കി.മീറ്റർ അകലെ വെള്ളത്തിൽ മുങ്ങിയ നിലയിൽ കണ്ടെത്തിയ 'ക്രൈസ്റ്റ് കിങ്' എന്ന ഫൈബർ വള്ളമാണ് പയ്യോളിയിൽനിന്ന് മത്സ്യബന്ധനത്തിനുപോയ കന്യാകുമാരി സ്വദേശികൾ വെള്ളിയാഴ്ച പുലർച്ച കരക്കെത്തിച്ചത്. വെള്ളം കെട്ടിവലിച്ച് അയനിക്കാട് കടൽത്തീരത്താണ് എത്തിച്ചത്. മത്സ്യത്തൊഴിലാളികളായ ടി. മജിലൻ, എ. ആേൻറാൺ, സി. സാജൻ, എ. ജൂലിയസ് എന്നിവരാണ് വള്ളം കരക്കെത്തിച്ചത്. വള്ളത്തിൽനിന്ന് ലഭിച്ച റൂബർട്ട് എന്നയാളുെട തെരഞ്ഞെടുപ്പ് െഎ.ഡി കാർഡ് തൊഴിലാളികൾ പയ്യോളി എസ്.െഎ കെ. സുമിത്ത്കുമാറിന് കൈമാറി. വിഴിഞ്ഞം മേൽവിലാസത്തിലുള്ളതാണ് െഎ.ഡി കാർഡ്. വള്ളവും െഎ.ഡി കാർഡും ലഭിച്ച വിവരം വിഴിഞ്ഞം പൊലീസിനെ അറിയിച്ചതായി പയ്യോളി പൊലീസ് പറഞ്ഞു. പൊലീസി​െൻറ നിർദേശാനുസരണം വള്ളം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
Show Full Article
TAGS:LOCAL NEWS 
Next Story