Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightലാസ്​റ്റ് ഗ്രേഡ്...

ലാസ്​റ്റ് ഗ്രേഡ് മാതൃകപരീക്ഷ

text_fields
bookmark_border
വടകര: പി.എസ്.സിയുടെ ലാസ്റ്റ് ഗ്രേഡ് പരീക്ഷക്ക് തയാറെടുക്കുന്നവർക്കായി മേമുണ്ട തളിർ സൗഹൃദസംഘം മാതൃകപരീക്ഷ നടത്തുന്നു. ഈമാസം 17ന് രാവിലെ 9.30ന് മേമുണ്ട ഹയർ സെക്കൻഡറി സ്കൂളിലാണ് പരീക്ഷ. ഒമ്പതുമണിക്ക് രജിസ്ട്രേഷൻ തുടങ്ങും. ഫോൺ: 9497302511, 9447408176. ശിൽപശാല വടകര: ദേശീയ ഉൗർജ സംരക്ഷണദിനത്തി‍​െൻറ ഭാഗമായി താലൂക്ക് ലൈബ്രറി കൗൺസിലി‍​െൻറ ആഭിമുഖ്യത്തിൽ കുട്ടോത്ത് ചെറുകാട് ഗ്രന്ഥാലയത്തിൽ ഏകദിന ശിൽപശാല നടത്തി. തിരുവനന്തപുരം എനർജി മാനേജ്മ​െൻറ് സ​െൻററി‍​െൻറ സഹകരണത്തോടെയാണ് ശിൽപശാല സംഘടിപ്പിച്ചത്. കെ. ജയകൃഷ്ണൻ, പി.പി. പ്രഭാകരൻ എന്നിവർ ക്ലാസെടുത്തു. തുടർന്ന്, സിനിമപ്രദർശനവും നടന്നു. കൊടക്കാട് ബാബു ശിൽപശാല ഉദ്ഘാടനം ചെയ്തു. എൻ. രാജൻ അധ്യക്ഷത വഹിച്ചു. എം.എം. അർജുൻ, എം. സഫിയ എന്നിവർ സംസാരിച്ചു. സായാഹ്ന സംവാദം വടകര: പുതുപ്പണം ഗ്രന്ഥാലയം ആൻഡ് കലാസമിതി നേതൃത്വത്തിൽ 'നോട്ടുനിരോധനം ഒരാണ്ട് പിന്നിടുമ്പോൾ' എന്ന വിഷയത്തിൽ സായാഹ്ന സംവാദം സംഘടിപ്പിച്ചു. എൻ. ഉദയൻ ഉദ്ഘാടനം ചെയ്തു. ടി. ഭാസ്കരൻ അധ്യക്ഷത വഹിച്ചു. ബെഫി വൈസ് പ്രസിഡൻറ് കെ. വിനോദൻ വിഷയം അവതരിപ്പിച്ചു. പി.കെ. നാരായണൻ, എം.ടി. പ്രശാന്ത്, കെ.വി. വത്സലൻ, എം. സജിത്ത്കുമാർ, പി. രാജൻ, ടി. സുരേന്ദ്രൻ, ഷംസീർ, ഷബിത്ത്ലാൽ, കെ. പങ്കജാക്ഷൻ, ടി.കെ. കാവ്യ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story