Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതാമരശ്ശേരി...

താമരശ്ശേരി ഗ്രാമപഞ്ചായത്ത്: ഹാജറ കൊല്ലരുകണ്ടി പ്രസിഡൻറായി ചുമതലയേറ്റു

text_fields
bookmark_border
താമരശ്ശേരി: താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറായി മുസ്ലിം ലീഗിലെ ഹാജറ കൊല്ലരുകണ്ടി ചുമതലയേറ്റു. വരണാധികാരി മടവൂർ കൃഷി ഓഫിസർ ഇന്ദു സത്യവാചകം ചൊല്ലിക്കൊടുത്തു. പരപ്പൻ പൊയിൽ വാർഡിനെ പ്രതിനിധീകരിക്കുന്ന ഹാജറയെ നവാസ് ഈർപോണ നാമനിർേദശം ചെയ്തു. പി.എസ്. മുഹമ്മദലി പിന്താങ്ങി. എൽ.ഡി.എഫിൽ നിന്ന് പ്രസിഡൻറ് സ്ഥാനത്തേക്ക് സി.പി.എമ്മിലെ രത്നവല്ലിയെ പി.എം. ജയേശ് നാമനിർേദശം ചെയ്തു. ഷൈലജ പിന്താങ്ങി. അഞ്ചിനെതിരെ 12 വോട്ടിന് ഹാജറ കൊല്ലരുകണ്ടി വിജയിച്ചതായി വരണാധികാരി പ്രഖ്യാപിച്ചതോടെ തിരഞ്ഞെടുപ്പ് സമാപിച്ചു. 19 അംഗ ഭരണസമിതിയിൽ രണ്ട് അംഗങ്ങൾ വോട്ടെടുപ്പിൽ പങ്കെടുത്തില്ല. വൈസ് പ്രസിഡൻറ് കെ.സി. മാമു അസുഖത്തെ തുടർന്നും എൽ.ഡി.എഫിലെ എ.പി. മുസ്തഫ സ്ഥലത്തില്ലാത്തിനെതുടർന്നും വോട്ടെടുപ്പിൽ പങ്കെടുത്തില്ല. യു.ഡി.എഫ് ധാരണ പ്രകാരം മുൻ പ്രസിഡൻറ് കോൺഗ്രസിലെ കെ. സരസ്വതി രാജിവെച്ച ഒഴിവിലാണ് ഹാജറ പ്രസിഡൻറാവുന്നത്. തുടർന്നുനടന്ന അനുമോദനയോഗം മുൻ എം.എൽ.എ സി. മോയിൻ കുട്ടി ഉദ്ഘാടനം ചെയ്തു. വി.എം. ഉമ്മർ, സൈനുൽ ആബിദ്ദീൻ തങ്ങൾ, കെ.വി. മുഹമ്മദ് എന്നിവർ സംസാരിച്ചു. കൂട്ടയോട്ടം സംഘടിപ്പിച്ചു താമരശ്ശേരി: പോപുലർ ഫ്രണ്ട് നടത്തുന്ന ആരോഗ്യ കാമ്പയി​െൻറ ഭാഗമായി പൂനൂരിൽ നടന്ന കൂട്ടയോട്ടം ഡിവിഷൻ പ്രസിഡൻറ് ഹമീദലി കോളിക്കൽ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഹസീബ് കരുവാറ്റ, അഷ്റഫ് എകരൂൽ, പി.പി. അഷ്റഫ്, പി.പി. സിദ്ദീഖ് തച്ചംപായിൽ, എം.ടി. അബുഹാജി എന്നിവർ നേതൃത്വം നൽകി. ആശാകിരണം വളൻറിയേഴ്സ് സംഗമം താമരശ്ശേരി: കാരിത്താസ് ഇന്ത്യയും താമരശ്ശേരി സി.ഒ.ഡിയും ചേർന്ന് നടത്തി വരുന്ന ആശാകിരണം അർബുദസുരക്ഷാപദ്ധതിയുടെ വളൻറിയേഴ്സ് സംഗമം ശനിയാഴ്ച നടക്കും. താമരശ്ശേരി മേരിമാതാ കത്തീഡ്രൽ പാരീഷ് ഹാളിൽ ഉച്ച കഴിഞ്ഞ് 1.30ന് നടക്കുന്ന സംഗമം ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ ഉദ്ഘാടനം ചെയ്യും. അടുത്ത ഒരു വർഷത്തേക്കുള്ള കർമപദ്ധതികൾ സംഗമത്തിൽ ആസൂത്രണം ചെയ്ത് പ്രവർത്തന മാർഗരേഖ തയാറാക്കുമെന്ന് സി.ഒ.ഡി ഡയറക്ടർ ഫാ. ജോസഫ് മുകളേപറമ്പിൽ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story