Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവാഹനപ്രചാരണ

വാഹനപ്രചാരണ സന്ദേശയാത്ര

text_fields
bookmark_border
കൊടിയത്തൂർ: 'മതം സഹിഷ്ണുത സഹവർത്തിത്വം സമാധാനം' എന്ന തലക്കെട്ടിൽ ഡിസംബർ 28 മുതൽ 31 വരെ മലപ്പുറം ജില്ലയിലെ കൂരിയാട് നടക്കുന്ന മുജാഹിദ് ഒമ്പതാം സംസ്ഥാനസമ്മേളനത്തി​െൻറ ഭാഗമായി കൊടിയത്തൂർ മണ്ഡലം കെ.എൻ.എം സംഘടിപ്പിച്ചു. കേരള ജംഇയ്യതുൽ ഉലമ സെക്രട്ടറി എം. മുഹമ്മദ് മദനി ഉദ്ഘാടനം ചെയ്തു. കൺവീനർ എം. മോയിൻ അധ്യക്ഷത വഹിച്ചു. എം. അബ്ദുറഹിമാൻ മദനി, എം. ഷബീർ, പി. അബ്ദുറഹിമാൻ സലഫി, പി.എ. അബ്ദുല്ല, എം. നസീം, അസീസ് എന്നിവർ സംസാരിച്ചു. ചുള്ളിക്കാപറമ്പിൽ നിന്ന് ആരംഭിച്ച പ്രചാരണ സന്ദേശയാത്ര കൊടിയത്തൂർ കോട്ടമ്മലിൽ അവസാനിച്ചു. മദ്റസ മാനേജ്മ​െൻറ് സംസ്ഥാന മീറ്റ് മുക്കം: അത്തിപ്പറ്റ ഫത്ത്ഹുൽ ഫത്താഹിൽ നടക്കുന്ന മദ്റസ മാനേജ്മ​െൻറ് അസോസിയേഷൻ സംസ്ഥാന ലീഡേഴ്സ് മീറ്റ് വിജയിപ്പിക്കാൻ സമസ്ത കേരള മദ്റസ മാനേജ്മ​െൻറ് അസോസിയേഷൻ താമരശ്ശേരി മേഖല കമ്മിറ്റി തീരുമാനിച്ചു. ജില്ല വൈസ് പ്രസിഡൻറ് എൻ.കെ. അബൂബക്കർ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻറ് കെ. മൊയ്തീൻകുട്ടി അധ്യക്ഷത വഹിച്ചു. എം.പി. ആലിഹാജി, മടവൂർ ഹംസ, കെ.കെ. നാസർ, സി.കെ. ഇബ്രാഹിം മുസ്ലിയാർ, പി.വി. അബൂബക്കർ, കെ.കെ. ഇബ്രാഹിം, കെ.സി. മുഹമ്മദ് എന്നിവർ സംസാരിച്ചു, സെക്രട്ടറി നടുക്കണ്ടി അബൂബക്കർ സ്വാഗതവും വി.ടി. അബ്ദുറഹിമാൻ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story