Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവിധിയെ മറികടന്ന്...

വിധിയെ മറികടന്ന് ഒറ്റക്കാലിൽ തേങ്ങ പൊളിച്ച് മുഹമ്മദലി ജീവിതവിജയഗാഥ തീർക്കുകയാണ്

text_fields
bookmark_border
മുക്കം: വിധിയെ മറികടന്ന് ഒറ്റക്കാലിൽ തേങ്ങ പൊളിച്ച് നീലേശ്വരത്തെ വെളുത്തേടത്ത് മുഹമ്മദലി വിജയഗാഥ തീർക്കുകയാണ്. വർഷങ്ങൾക്ക് മുമ്പ് മലമുകളിലെ മതിലിൽനിന്ന് വീണുണ്ടായ അപകടത്തിൽ വലതുകാലി​െൻറ ചിരട്ട തകർന്നതോടെ ജീവിതം ദുരിതമായിത്തീരുകയായിരുന്നു. മൂന്നുവർഷത്തോളം കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സ നടത്തിയെങ്കിലും കാലിലെ വേദനക്ക് ഒട്ടും ആശ്വാസമില്ലാതെ നാളുകൾ തള്ളിനീക്കി. പക്ഷേ, ഒടുവിൽ കാലി​െൻറ മുട്ടി​െൻറ താെഴ ഭാഗം മുറിച്ചുമാറ്റുകയായിരുന്നു. ഡ്രൈവിങ്ങും പ്ലംബിങ് ജോലിയുമൊക്കെ ചെയ്താണ് ഭാര്യയെയും മൂന്നു പെൺമക്കളെയും പോറ്റിയിരുന്നത്. മുറിച്ചുമാറ്റിയ കാലിൽ തേക്കിൻതടികൊണ്ട് കൃതിമ കാലുണ്ടാക്കിയാണ് സഞ്ചരിക്കുന്നത്. ഒരുദിവസം 1000 മുതൽ 1200 തേങ്ങകളാണ് പൊളിച്ചുകൊടുക്കുന്നത്. ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം മാത്രമേ പണികൾ കിട്ടുന്നുള്ളെങ്കിലും ഒറ്റക്കാലിൽ ആരുടെയും സഹായമില്ലാതെ ജോലി തേടുന്നതിൽ മുഹമ്മദലിക്ക് ഒരു പ്രയാസവുമില്ല. ഭിന്നശേഷി മറയാക്കി ജനങ്ങൾക്കുമുന്നിൽ പലരും യാചന നടത്തുമ്പോൾ മുഹമ്മദലി മറ്റുള്ളവർക്ക് മാതൃകയാവുകയാണ്. മരത്തി​െൻറ കാലിന് ആയുസ്സ് അധികമില്ലാത്തതിനാൽ മെച്ചപ്പെട്ട കൃത്രിമ കാലെങ്കിലും കിട്ടിയിരുെന്നങ്കിൽ എന്ന പ്രാർഥനയും മുഹമ്മദലിയുടെ മനസ്സിലുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story