Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപരീക്ഷണാർഥം വെള്ളം...

പരീക്ഷണാർഥം വെള്ളം തുറന്നുവിട്ടത്​ റോഡിനെ ചളിക്കുളമാക്കി

text_fields
bookmark_border
കക്കോടി: ജപ്പാൻ കുടിവെള്ള പദ്ധതി പരീക്ഷണാർഥം വെള്ളം തുറന്നത് ചെലപ്രം റോഡിനെ ചളിയിലാഴ്ത്തി. വീടുകളിലേക്കുള്ള വിതരണ പൈപ്പുകളുടെ അവസാനപണികൾ നടക്കുന്നതിനിടെ വെള്ളം തുറന്നുവിട്ടതാണ് റോഡ് ചളിക്കളമാക്കിയത്. കയ്യൂന്നിമ്മൽ താഴത്തും കൂടത്തുംപൊയിൽ ജങ്ഷനിലും ചളി നിറഞ്ഞത് യാത്രക്കാർക്ക് ഏറെ ദുരിതമായി. വെള്ളിയാഴ്ച ഉച്ചയോടെയാണ് ട്രയൽ നടത്തിയത്. ധർണ നടത്തി കോഴിക്കോട്: സി.പി.എമ്മി​െൻറ അക്രമരാഷ്ട്രീയത്തിന് എതിരെ ചേളന്നൂരിൽ ബി.ജെ.പി സായാഹ്നധർണ സംഘടിപ്പിച്ചു. എം.കെ. രാജൻ അധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ലസെക്രട്ടറി എൻ.പി. രാമദാസ് ഉദ്ഘാടനം ചെയ്തു. ജില്ലകമ്മിറ്റി കെ. സഹദേവൻ, ദേവദാസ്, കെ.പി. സുധാകരൻ, പി.ടി. സുധീഷ്, കെ. വിശ്വനാഥൻ, പി. പരമേശ്വരൻ, കെ. വിജയൻ എന്നിവർ സംസാരിച്ചു. എം.കെ. സുധാകരൻ സ്വാഗതം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story