Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightജൈവകാർഷിക...

ജൈവകാർഷിക ഉൽപന്നങ്ങളുടെ മേള

text_fields
bookmark_border
വെസ്റ്റ്ഹിൽ: സി.പി.എം കോഴിക്കോട് നോർത്ത് ഏരിയ സമ്മേളനത്തോടനുബന്ധിച്ചുള്ള ജൈവകാർഷിക ഉത്പന്നങ്ങളുടെ മേള വെള്ളിയാഴ്ച. വൈകീട്ട് അഞ്ചിന് എ. പ്രദീപ്കുമാർ.എം.എൽ.എ ഉദ്ഘാടനം ചെയ്യും. വേങ്ങേരി സർവിസ് സഹകരണബാങ്കിന് കീഴിൽ പ്രവർത്തിക്കുന്ന ജീവനം ഫാർമേഴ്സ് ക്ലബ്ബും തടമ്പാട്ട് താഴം കാർഷികവിപണന കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന ഓർഗാനിക് ഹോമും സംയുക്തമായാണ് സംഘടിപ്പിക്കുന്നത്. ജൈവ ഉൽപന്നങ്ങളും പച്ചക്കറി വിത്തുകളും തൈകളും ജൈവവളങ്ങളും ജൈവകീടനാശിനികളും മേളയിൽ ലഭ്യമാകും. ഡിസംബർ 17 വരെ മേള തുടരും. വേങ്ങേരി: കാർഷിക വിപണന കേന്ദ്രത്തിലെ ഹോർട്ടി കോർപി​െൻറ ഗോഡൗണിൽനിന്ന് കെട്ടുചീയുന്നത് ആയിരങ്ങളുടെ പച്ചക്കറി. കർഷകരിൽനിന്ന് സംഭരിക്കുന്ന പച്ചക്കറികളാണ് വിറ്റഴിയാതെ ദിവസങ്ങളോളം വെച്ച് മാലിന്യക്കുഴികളിൽ തള്ളുന്നത്. കഴിഞ്ഞ ദിവസം കിലോകണക്കിന് പഴം, കപ്പ, വെള്ളരി, കാബേജ്, തക്കാളി, പടവലം എന്നിവയാണ് ചീഞ്ഞതിനാൽ കേന്ദ്രത്തിനു സമീപത്തെ കുഴിയിൽ തള്ളിയത്. ഇവ ദിവസങ്ങളോളം ലേലഹാളിൽ കൂട്ടിയിട്ടിരുന്നു. വെള്ളരിയും മറ്റും ചീഞ്ഞളിഞ്ഞ് ദുർഗന്ധം വമിച്ചതോടെ ജീവനക്കാർ നീക്കം ചെയ്യുകയായിരുന്നു. ബുധനാഴ്ച പച്ചക്കറികൾ വിലകുറച്ച് വിറ്റിരുന്നു. horti ഹോർട്ടി കോർപി​െൻറ ഗോഡൗണിൽനിന്ന് മാലിന്യക്കുഴിയിൽ തള്ളിയ പച്ചക്കറികൾ horti 2 കഴിഞ്ഞ ദിവസം ഹോർട്ടി കോർപി​െൻറ ഗോഡൗണിനു സമീപം കൂട്ടിയിട്ട കേടുവന്ന പച്ചക്കറികൾ
Show Full Article
TAGS:LOCAL NEWS 
Next Story