Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഒരു വട്ടം കൂടി...

ഒരു വട്ടം കൂടി ഒത്തുപാടണം, ന​മ്മളൊത്തുചേരണം

text_fields
bookmark_border
പറമ്പിൽബസാർ: റീത്തയും കദീജയും സുനിൽകുമാറും പ്രസീനയും രാവിെല തെന്ന മക്കൾക്കൊപ്പം രക്ഷാകർതൃയോഗത്തിൽ പെങ്കടുക്കാെനത്തിയത് ഏറെ വ്യത്യസ്തതയോടെയായിരുന്നു. പാഠപുസ്തകവും നോട്ടുബുക്കും പേനയും പെൻസിലുമായി മക്കളോടൊപ്പം അവരും വിദ്യാർഥികളാവുകയായിരുന്നു. പറമ്പിൽ കടവ് മുഹമ്മദ് അബ്ദുറഹ്മാൻ മെമ്മോറിയൽ യു.പി സ്കൂളിലെ സി ഡിവിഷനിലെ മുപ്പതോളം രക്ഷിതാക്കളാണ് ഒരുവട്ടം കൂടി വിദ്യാർഥികളായി ക്ലാസ്മുറിയിൽ അധ്യാപകരുടെ ക്ലാസുകൾ കേട്ടിരുന്നത്. കുട്ടികളുടെ പാഠഭാഗവും പഠനമികവും നേരിട്ടനുഭവിക്കുകയും അവർക്കൊപ്പം പഠനപ്രവർത്തനത്തിൽ ഏർപ്പെടുകയും ചെയ്തു. ചായയും ഉച്ചഭക്ഷണവും കുട്ടികൾക്കൊപ്പം കഴിച്ചു. വിദ്യാർഥികൾ ക്രിസ്മസ് പുതുവത്സര ആശംസാകാർഡും പുസ്തകങ്ങളും നൽകി രക്ഷിതാക്കളെ സ്വീകരിച്ചു. പ്രധാനാധ്യാപകൻ കെ.വി. ദേവാനന്ദൻ ക്ലാസെടുത്ത് പരിപാടി ഉദ്ഘാടനം നിർവഹിച്ചു. ക്ലാസിൽ മികവ് തെളിയിച്ച പി.എം. അനഘ, എ.കെ. അപർണ, കൃഷ്ണപ്രിയ, കെ.സി. നിഖിൽ, നൂറുൽഹുദ, ഡി. അക്ഷയ എന്നിവരെ ഉപഹാരങ്ങൾ നൽകി പ്രോത്സാഹിപ്പിച്ചു. അധ്യാപകരായ പി. രജീഷ്കുമാർ, എം. ക്ഷമാദേവി, സി.കെ. വത്സരാജ് എന്നിവർ ക്ലാസെടുത്തു. കുട്ടികൾക്കൊപ്പം കവിത ആലപിച്ചാണ് രക്ഷിതാക്കൾ ക്ലാസ് വിട്ടത്. വഴിമുടക്കി സ്ഥാപിച്ച സ്റ്റേകമ്പി മാറ്റാൻ നാട്ടുകാർ പണമടക്കണമെന്ന് കക്കോടി: സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തി സ്ഥാപിച്ച സ്റ്റേ കമ്പി മാറ്റിസ്ഥാപിക്കണമെങ്കിൽ നാട്ടുകാർ പണമടക്കണമെന്ന് കെ.എസ്.ഇ.ബിയുടെ വിചിത്ര നിർദേശം. കിഴക്കുംമുറി കരമംഗലം താഴം കണിയാറക്കൽ താഴത്തേക്കുള്ള ഇടവഴിയിലാണ് വഴിയാത്രക്ക് തടസ്സമായി സ്റ്റേകമ്പി സ്ഥാപിച്ചത്. ഇതുവഴിയുള്ള വൈദ്യുതിലൈനുകൾ ത്രീഫേസാക്കി മാറ്റുന്നതി​െൻറ ഭാഗമായാണ് സ്റ്റേകമ്പിക്കും മാറ്റമുണ്ടായത്. നേരത്തേയുള്ളത് ഇടവഴിയുടെ അരികിലായിരുന്നു. ലൈൻമാറ്റത്തി​െൻറ ഭാഗമായി പുതുതായി സ്ഥാപിച്ച വൈദ്യുതികാലുകൾക്ക് വേണ്ടിയാണ് ഇടവഴിയുടെ നടുവിലായി സ്റ്റേ കമ്പി സ്ഥാപിച്ചത്. ഇത് സംബന്ധിച്ച് ഉദ്യോഗസ്ഥ​െൻറ ശ്രദ്ധയിൽ പെടുത്തിയപ്പോഴാണ് 1500 രൂപ അടക്കണമെന്ന് നിർദേശിച്ചത്. കെ.എസ്.ഇ.ബിയുടെ ഭാഗത്തുനിന്നുണ്ടായ തെറ്റിന് തങ്ങളെന്തിന് പണമടക്കണമെന്നാണ് നാട്ടുകാരുടെ ചോദ്യം. പ്രശ്നം കെ.എസ്.ഇ.ബി അസി. എൻജിനീയർ ഉൾപ്പെടെയുള്ളവരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. stay കിഴക്കുംമുറി കരമംഗലം താഴം കണിയാറക്കൽ താഴത്തേക്കുള്ള ഇടവഴിയിൽ സ്ഥാപിച്ച സ്റ്റേകമ്പി
Show Full Article
TAGS:LOCAL NEWS 
Next Story