Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഗവ. ​െഎ.ടി.​െഎ തൊഴിൽ...

ഗവ. ​െഎ.ടി.​െഎ തൊഴിൽ മേളക്കെത്തിയത്​ നൂറുകണക്കിന്​ ഉദ്യോഗാർഥികൾ

text_fields
bookmark_border
വേങ്ങേരി: ഗവ. െഎ.ടി.െഎ മാവിളിക്കടവിൽ നടന്ന തൊഴിൽമേള സ്പെക്ട്രം -2017 ൽ പെങ്കടുത്തത് നൂറുകണക്കിന് ഉദ്യോഗാർഥികൾ. സംസ്ഥാന സർക്കാർ വ്യവസായ പരിശീലന വകുപ്പി​െൻറ കീഴിലുള്ള ഗവ. െഎ.ടി.െഎകളിൽനിന്നും പ്രൈവറ്റ് െഎ.ടി.െഎകളിൽനിന്നും പരിശീലനം പൂർത്തിയാക്കിയവർക്കുള്ള തൊഴിൽ മേളയാണ് വ്യാഴാഴ്ച മാവിളിക്കടവ് ഗവ.െഎ.ടി.െഎയിൽ നടന്നത്. എൻ.ടി.സി, എസ്.ടി.സി, എൻ.എ.സി സർട്ടിഫിക്കറ്റ് കരസ്ഥമാക്കിയവർക്ക് തൊഴിലുറപ്പുവരുത്തുന്നതിന് കേരളത്തിനകത്തും പുറത്തുമുള്ള 62 കമ്പനികളാണ് തൊഴിലവസരം നൽകാനെത്തിയത്. വ്യവസായ പരിശീലന വകുപ്പി​െൻറയും ഒാവർസീസ് ഡെവലപ്മ​െൻറ് എംേപ്ലായ്മ​െൻറ് ആൻഡ് പ്രമോഷൻ കൺസൾട്ടൻസി കോൺഫെഡറേഷൻ ഒാഫ് ഇന്ത്യൻ ഇൻഡസ്ട്രിയുടെയും കേരള അക്കാദമി ഫോർ സ്കിൽ എക്സലൻസിയുടെയും ആഭിമുഖ്യത്തിൽ നടന്ന പരിപാടി എ. പ്രദീപ്കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ കെ. രതീദേവി അധ്യക്ഷതവഹിച്ചു. ജില്ല എംേപ്ലായ്മ​െൻറ് ഒാഫിസർ സി.ജി. സാബു, കെ.പി. ശിവശങ്കരൻ, പ്രശാന്ത്കുമാർ, എം.എസ്. ഷാജി, ഗവ. വനിത െഎ.ടി.െഎ പ്രിൻസിപ്പൽ ആർ. രവികുമാർ, പി.െഎ. പുഷ്പരാജൻ എന്നിവർ സംസാരിച്ചു. സുനിൽ േജക്കബ് സ്വാഗതവും ഗവ. െഎ.ടി.െഎ പ്രിൻസിപ്പൽ കെ.വി. മുഹമ്മദ് നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story