Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതുമ്പയിൽ സ്കൂളിൽ...

തുമ്പയിൽ സ്കൂളിൽ സ്മാർട്ട് ബോർഡ് ഉദ്​ഘാടനം ചെയ്തു

text_fields
bookmark_border
പന്തീരാങ്കാവ്: പി.ടി.എ റഹീം എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ വകയിരുത്തി തുമ്പയിൽ എ.എൽ.പി സ്കൂളിന് നൽകിയ സ്മാർട്ട് ബോർഡി​െൻറ ഉദ്ഘാടനം കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത്പ്രസിഡൻറ് എൻ. മനോജ്കുമാർ നിർവഹിച്ചു. ഒളവണ്ണ ഗ്രാമപഞ്ചായത്ത്‌ പ്രസിഡൻറ് കെ. തങ്കമണി അധ്യക്ഷത വഹിച്ചു. സ്കൂളിലെ പൂർവവിദ്യാർഥിയും സി.എസ്.ഐ ആർ.എൻ.ഐ.എസ്.ടി ശാസ്ത്രഞ്ജനുമായ ഡോ. ഷോബി വേളേരിയെ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ചടങ്ങിൽ ആദരിച്ചു. എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ നാല് വിദ്യാർത്ഥിനികൾക്കും സബ് ജില്ലാ കലാ ശാസ്ത്രപ്രവൃത്തിപരിചയ പ്രതിഭകൾക്കും സമാനങ്ങൾ വിതരണം ചെയ്തു. വി.വിജയൻ, മനോജ് പാ ലാത്തൊടി, ടി.പി. സുമ, എം.എൻ. വേണുഗോപാൽ, സി.കെ. സാജിത, മഠത്തിൽ അബ്ദുൽ അസീസ്, കെ.ടി. വേലായുധൻ, വി.പി. ശൈലജ, ടി. ബിൻസാർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story