Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസ്കൂളിലേക്കുള്ള വഴി...

സ്കൂളിലേക്കുള്ള വഴി നന്നാക്കണമെന്നാവശ്യപ്പെട്ട് നിവേദനവുമായി കുട്ടികൾ എം.പിയുടെ മുന്നിൽ

text_fields
bookmark_border
അത്തോളി: നാടി​െൻറ വികസനത്തിന് ഫണ്ട് തേടി കുട്ടികൾ എം.പിയുടെ മുന്നിലെത്തി. സ്കൂളിലേക്കുള്ള വഴി നന്നാക്കണമെന്നാവശ്യപ്പെട്ട് എടക്കര കൊളക്കാട് എ.യു.പി സ്കൂളിലെ വിദ്യാർഥികളാണ് എം.കെ. രാഘവൻ എം.പിയെ കാണാനെത്തിയത്. മഴക്കാലത്ത് വെള്ളവും ചളിയും നിറയുന്ന രാരോത്ത് താഴെ -കണ്ണിപ്പൊയിൽ റോഡിന് ഫണ്ടനുവദിക്കണമെന്ന നിവേദനവുമായാണ് കുട്ടികൾ എം.പിയെ കണ്ടത്. ഈ പ്രശ്നമുന്നയിച്ച് കുട്ടികൾ നേരത്തേ അധികാരികൾക്ക് തുറന്ന കത്ത് എഴുതിയിരുന്നു. എല്ലാ വീടുകളിലും കയറിയിറങ്ങി ഒപ്പ് ശേഖരിച്ചു. ഇതും നിവേദനത്തോടൊപ്പം സമർപ്പിച്ചിരുന്നു. സാമൂഹിക നന്മക്കായി ഇറങ്ങിപ്പുറപ്പെട്ട കുട്ടികളെ എം.പി അഭിനന്ദിച്ചു. അടുത്ത ഫണ്ടിൽ ഈ കാര്യം പരിഗണിക്കാമെന്ന ഉറപ്പ് നൽകിയാണ് കുട്ടികളെ തിരികെ അയച്ചത്. അതോടൊപ്പം വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ടിൽ നിന്നും സഹായത്തിനുള്ള മന്ത്രിക്കുള്ള ശിപാർശ കത്തും നൽകി. വിദ്യാർഥികളായ ആദിത്ത് എസ്. കൃഷ്ണ, അദ്വൈത് രവീന്ദ്രൻ, അഭിനവ്, ലാൽ കൃഷ്ണ, അനാമിക, നവീന സുരേഷ്, നന്ദന, പാർവണ, അവന്തിക എന്നിവരാണ് എം.പിയെ കാണാനെത്തിയത്. വാർഡ് മെംബർ സി.കെ. റിജേഷ്, അധ്യാപിക കെ.വി. ഉഷാകുമാരി എന്നിവരും കൂടെയുണ്ടായിരുന്നു. കഴിഞ്ഞ ആറ് മാസമായി ഈ പ്രവർത്തനങ്ങൾക്ക് കുട്ടികൾ ചുക്കാൻ പിടിക്കാൻ തുടങ്ങിയിട്ട്. ഇതോടൊപ്പം കിഡ്നി രോഗിക്കുള്ള സഹായം, കാൻസർ സഹായം, വൃദ്ധരെ സഹായിക്കൽ എന്നീ പരിപാടികളും ഇവർ നടത്തിയിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story