Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബാർ ലൈസൻസ് റദ്ദാക്കണം- ...

ബാർ ലൈസൻസ് റദ്ദാക്കണം- ^സോളിഡാരിറ്റി

text_fields
bookmark_border
ബാർ ലൈസൻസ് റദ്ദാക്കണം- -സോളിഡാരിറ്റി ഫറോക്ക്: കടലുണ്ടി റോഡിൽ ഹോട്ടലിന് ബാർ ലൈസൻസ് നൽകിയ നടപടി പൊതുജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും യുവാക്കൾ ഉൾപ്പെടെയുള്ള പൊതുസമൂഹം ബാറിനെതിരെ രംഗത്തു വരണമെന്നും സോളിഡാരിറ്റി യൂത്ത് മൂവ്മ​െൻറ് ഫറോക്ക് ഏരിയ സെക്രേട്ടറിയറ്റ് ആവശ്യപ്പെട്ടു. ഗണപത് ഹയർ സെക്കൻഡറി സ്കൂൾ, കോളജ്, ഇ.എസ്.ഐ ആശുപത്രി എന്നിവക്ക് സമീപമാണ് ബാർ ഹോട്ടലിന് ലൈസൻസ് അനുവദിച്ചത്. നാട്ടുകാരുടെ പ്രതിഷേധം അവഗണിച്ചാൽ ജനകീയ സമരത്തിന് നേതൃത്വം നൽകുമെന്നും സെക്രേട്ടറിയറ്റ് മുന്നറിയിപ്പ് നൽകി. ഏരിയ പ്രസിഡൻറ് ടി. അതീഖ് റഹ്മാൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.കെ. സാദിഖലി, വൈസ് പ്രസിഡൻറ് പി. സലാഹുദ്ധീൻ, ടി. സജി നാസ്, പി.എം. നൗഷാദ്, ആർ.യു. ഷാനിബ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story