Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമന്തുരോഗ ക്യാമ്പ്

മന്തുരോഗ ക്യാമ്പ്

text_fields
bookmark_border
കോഴിക്കോട്: ബീച്ചാശുപത്രിയിൽ മന്തുരോഗികൾക്കായി മെഡിക്കൽ ക്യാമ്പും പരിചരണ കിറ്റ് വിതരണവും സംഘടിപ്പിച്ചു. ബീച്ച് ആശുപത്രിയിലെ സീനിയർ മെഡിക്കൽ ഓഫിസർ ഡോ. ജമീൽ ഉദ്ഘാടനം ചെയ്തു. സീനിയർ ബയോളജിസ്റ്റ് കെ.ടി മോഹനൻ അധ്യക്ഷത വഹിച്ചു. ആർ.എം.ഒ ഡോ.സാജ് മാത്യു, ഡോ.അമ്പിളി, മേരി, പി.വി. രാധാകൃഷ്ണൻ, സി.എം വിനോദൻ എന്നിവർ സംസാരിച്ചു. ജില്ല വെക്ടർ കൺട്രോൾ യൂനിറ്റ് ജീവനക്കാർ ക്യാമ്പിന് നേതൃത്വം നൽകി. അരങ്ങിൽ ശ്രീധരനെ അനുസ്മരിച്ചു കോഴിക്കോട്: കേന്ദ്രമന്ത്രിയും സോഷ്യലിസ്റ്റ് നേതാവുമായിരുന്ന അരങ്ങിൽ ശ്രീധരനെ സമത വിചാരകേന്ദ്രം ജില്ലകമ്മിറ്റി അനുസ്മരിച്ചു. സംസ്ഥാന ജന.സെക്രട്ടറി സി. ഹരി ഉദ്ഘാടനം ചെയ്തു. ആദർശ രാഷ്ട്രീയത്തി​െൻറ ആൾരൂപമായിരുന്നു അദ്ദേഹമെന്ന് സി. ഹരി പറഞ്ഞു. ജില്ല പ്രസിഡൻറ് ചെമ്മന ഹരിദാസ് അധ്യക്ഷത വഹിച്ചു. കെ.സി കുഞ്ഞികേളു, ശ്രീധരൻ പുന്നാരി, മൊയ്തീൻകോയ, കളത്തിങ്ങൽ സുരേഷ്കുമാർ, കുമാർ കല്ലായി, സി.സി മധുസൂദനൻ, കെ.കുഞ്ഞികൃഷ്ണൻ, ആവിലോറ ബാബു എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story