Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightadvt

advt

text_fields
bookmark_border
മെഴ്സിഡസ് ബെൻസ് ഷോറൂം ഉദ്ഘാടനം ചെയ്തു തൃശൂർ: തൃശൂർ മരത്താക്കരയിലെ മെഴ്സിഡസ് ബെൻസ് ഷോറൂമായ ബ്രിജ്വെ മോേട്ടാർസി​െൻറ ഉദ്ഘാടനം മെഴ്സിഡസ് ഇന്ത്യ മാനേജിങ് ഡയറക്ടറും സി.ഇ.ഒയുമായ റോളണ്ട് ഫോൾജർ, ബ്രിജ്വെ മോേട്ടാർസ് ഡീലർ പ്രിൻസിപ്പൽ അജ്മൽ അബ്ദുൽ വഹാബ്, ഡയറക്ടർ മുബാറക് എന്നിവർ ചേർന്ന് നിർവഹിച്ചു. രാജ്യത്ത് ഇൗ വർഷം മെഴ്സിഡസ് തുറന്ന 12 ഷോറൂമുകളിൽ എട്ടാമത്തേതാണിത്. 12 മോഡൽ കാറുകളും ഇൗ വർഷം വിപണിയിലെത്തിച്ചിട്ടുണ്ടെന്ന് റോളണ്ട് ഫോൾജർ പറഞ്ഞു. വിൽപന, സർവിസ്, സ്പെയർ പാർട്സ് എന്നിവയെല്ലാം ലഭ്യമാകുന്ന ഷോറൂം മെഴ്സിഡസി​െൻറ ത്രീ എസ് ഷോറൂം ശൃംഖലയിൽപെട്ടതാണ്. 18,000 ചതുരശ്ര അടി വിസ്തീർണമുള്ള ഇവിടെ അഞ്ചു മോഡലുകളുടെ ഡിസ്പ്ലേ ഉണ്ട്. രാജ്യാന്തര തലത്തിൽ പരിശീലനം നേടിയ ജീവനക്കാരുടെ സേവനം ലഭ്യമാണ്. 7.5 കോടി രൂപ മുതൽമുടക്കിലാണ് ഷോറൂം നിർമിച്ചത്. പാലക്കാട്, ഗുരുവായൂർ ഇരിങ്ങാലക്കുട തുടങ്ങിയ പ്രദേശത്തും ഷോറൂമി​െൻറ സേവനം ലഭ്യമാകും. സർവിസിനായി എട്ട് ബേകൾ ക്രമീകരിച്ച ആധുനിക ഷോറൂമാണിതെന്നും അജ്മൽ അബ്ദുൽ വഹാബ് പറഞ്ഞു. cap തൃശൂർ മരത്താക്കരയിലെ മെഴ്സിഡസ് ബെൻസ് ഷോറൂമായ ബ്രിജ്വെ മോേട്ടാർസി​െൻറ ഉദ്ഘാടനത്തിൽ മെഴ്സിഡസ് ഇന്ത്യ മാനേജിങ് ഡയറക്ടറും സി.ഇ.ഒയുമായ റോളണ്ട് ഫോൾജറും ബ്രിജ്വെ മോേട്ടാഴ്സ് ഡീലർ പ്രിൻസിപ്പൽ അജ്മൽ അബ്ദുൽ വഹാബും
Show Full Article
TAGS:LOCAL NEWS 
Next Story