Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവയനാട്ടിലെ...

വയനാട്ടിലെ നാട്ടാനകളിലെ ഏക കൊമ്പനും ​െചരിഞ്ഞു

text_fields
bookmark_border
വയനാട്ടിലെ നാട്ടാനകളിലെ ഏക കൊമ്പനും െചരിഞ്ഞു * മണിയങ്കോട്ടെ ഗജരാജന് നാടി​െൻറ വിട കൽപറ്റ: വയനാട്ടിലെ നാട്ടാനകളിലെ ഏക കൊമ്പൻ മണിയങ്കോട് എം.എ. ബാഹുബലി കുമാറി​െൻറ ഉടമസ്ഥതയിലുള്ള ഹംസരാജൻ ബുധനാഴ്ച െചരിഞ്ഞു. സംസ്ഥാനത്തെ ആനപ്രേമികൾക്കിടയിൽ ഏറെ പ്രശസ്തനായ ആനയായിരുന്നു. ജില്ലയിൽ മൂന്ന് നാട്ടാനകളാണ് ഉണ്ടായിരുന്നത്. കാക്കവയലിൽ രണ്ട് പിടിയാനകളും ഹംസരാജനുമായിരുന്നു ഉണ്ടായിരുന്നത്. അതിനാൽ തന്നെ ക്ഷേത്രങ്ങളിലും മറ്റു പൊതുപരിപാടികളിലെയും സ്ഥിര സാന്നിധ്യമായിരുന്നു ഹംസരാജൻ. കൽപറ്റ മണിയങ്കോട്ടപ്പൻ ക്ഷേത്രത്തിലെ ഉത്സവത്തിന് കാലങ്ങളായി എഴുന്നെള്ളിച്ചിരുന്നത് ഹംസരാജനെ ആയിരുന്നു. മണിയങ്കോട്ടെ ഗജരാജൻ എന്നാണ് ആനപ്രേമികൾക്കിടയിൽ അറിയപ്പെട്ടിരുന്നത്. തലയെടുപ്പും കൊമ്പി​െൻറ വലിപ്പവുമായിരുന്നു ഹംസരാജനെ പ്രശസ്തനാക്കിയത്. 69 വയസ്സ് പ്രായമുണ്ട്. എട്ടാം വയസ്സിലാണ് ഹംസരാജൻ വയനാട്ടിലെത്തുന്നത്. ഇത്രയും കാലത്തിനിടെ ആരെയും ഉപദ്രവിച്ചിട്ടില്ല. മദപ്പാടി​െൻറ സമയത്തുപോലും ഉപദ്രവകാരിയല്ലായിരുന്നു. കഴിഞ്ഞ 35 വർഷമായി നാരായണനായിരുന്നു പ്രധാന പാപ്പാൻ. ആനയുടെ അന്ത്യകർമങ്ങൾക്ക് സാക്ഷിയാവാൻ നിരവധിപേരാണ് എത്തിയത്. അമ്പലങ്ങളെ പ്രതിനിധീകരിച്ച് ആനക്കു റീത്തും സമർപ്പിച്ചു. ഫോട്ടോ 14 WD 28 : ഹംസ രാജൻ (ഫയൽ ചിത്രം)
Show Full Article
TAGS:LOCAL NEWS 
Next Story