Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഏഷ്യൻ ക്ലാസിക്​...

ഏഷ്യൻ ക്ലാസിക്​ പവർലിഫ്​റ്റിങ്​: മെഡലുയർത്തി മിടുക്കർ

text_fields
bookmark_border
കോഴിക്കോട്: ആലപ്പുഴയിൽ നടന്ന ഏഷ്യൻ ക്ലാസിക് പവർലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ സുവർണനേട്ടവുമായി രണ്ട് മിടുക്കർ. കോഴിക്കോട് തളി ഗോൾഡസ് മൾട്ടി ജിമ്മിൽ പരിശീലിക്കുന്ന മുർഷിദ് ഹുസൈനും സെയ്ദ് ഷിഹാബുദ്ദീനുമാണ് അഭിമാനതാരങ്ങളായത്. 20 അന്താരാഷ്ട്ര താരങ്ങളെ പരിശീലിപ്പിച്ച പി. അനിൽ കുമാറാണ് ഇവരുടെയും പരിശീലകൻ. കോഴിക്കോട് പുതിയപാലം പക്കാറക്കൽ സക്കീർ ഹുസൈ​െൻറയും സൗദാബിയുടെയും മകനാണ് മുർഷിദ്. ഗുരുവായൂരപ്പൻ കോളജിൽ ഒന്നാം വർഷ ബി.എ സോഷ്യോളജി വിദ്യാർഥിയാണ്. സെയ്ദ് ഷിഹാബുദ്ദീൻ തേഞ്ഞിപ്പലത്തിന് സമീപം പള്ളിക്കൽബസാർ സ്വദേശിയാണ്. തിരൂരങ്ങാടി പി.എസ്.എം.ഒ കോളജിലെ രണ്ടാം വർഷ ചരിത്ര പി.ജി വിദ്യാർഥിയായ സെയ്ദ് ഷിഹാബുദ്ദീൻ ഷോട്ട്പുട്ട് താരം കൂടിയാണ്. കാലിക്കറ്റ് സർവകലാശാല അത്ലറ്റിക് മീറ്റിൽ ഷോട്ട്പുട്ടിലെ സ്വർണം ഇൗ താരത്തിനായിരുന്നു. പള്ളിക്കൽ ബസാറിനടുത്ത് ഹുസൈൻ-റുക്സാന ദമ്പതികളുടെ മകനായ ഷിഹാബുദ്ദീൻ പവർലിഫ്റ്റിങ്ങിലും സർവകലാശാലതല ജേതാവാണ്.
Show Full Article
TAGS:LOCAL NEWS 
Next Story