Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമലയോര റൂട്ടിൽ...

മലയോര റൂട്ടിൽ സ്വകാര്യ ബസില്ല: ജീവൻ പണയംവെച്ച്​ ജീപ്പ് യാത്ര

text_fields
bookmark_border
കുറ്റ്യാടി: വയനാട് റൂട്ടിൽ തൊട്ടിൽപാലത്തുനിന്ന് സ്വകാര്യ ബസുകൾ ഓടാത്തതിനാൽ വിദ്യാർഥികൾക്ക് ആശ്രയം ടാക്സികളുടെ 'അപകടയാത്ര' മാത്രം. തൊട്ടിൽപാലത്ത് ഡിപ്പോ ഉണ്ടെങ്കിലും കെ.എസ്.ആർ.ടി.സി ബസുകളിൽ സൗജന്യ നിരക്ക് അനുവദിക്കാത്തതിനാലാണ് കുട്ടികൾ ചെറിയ ആനുകൂല്യം ലഭിക്കുന്ന ടാക്സി ജീപ്പുകൾ തെരഞ്ഞെടുക്കുന്നത്. മുതിർന്നവർക്ക് 10 രൂപ വാങ്ങുമ്പോൾ കുട്ടികൾ അഞ്ച് രൂപ നൽകിയാൽ മതി. എന്നാൽ അകത്ത് കയറി സീറ്റിലിരിക്കാൻ ആൺകുട്ടികൾക്ക് അനുവാദമില്ലെത്ര. ഇതോടെ പുറത്ത് തൂങ്ങി പിടിച്ചാണ് യാത്ര. രണ്ടുമുതൽ എട്ട് കുട്ടികൾ വരെ ഒരു ജീപ്പിൽ ഇപ്രകാരം തൂങ്ങിയാണ് യാത്ര നടത്തുന്ന്. ജില്ലാന്തര റൂട്ടായതിനാൽ വാഹനപെരുപ്പമാണ്. ചെറിയ അശ്രദ്ധകൊണ്ട് വൻദുരന്തം തന്നെ സംഭവിച്ചേക്കാം. അപകടയാത്രക്ക് പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story