Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകോടിക്കലിൽ ഫൈബർ...

കോടിക്കലിൽ ഫൈബർ ബോട്ട്​ കരക്കടിഞ്ഞു

text_fields
bookmark_border
നന്തിബസാർ: കോടിക്കൽ കടപ്പുറത്തു ഒരു ഫൈബർ ബോട്ടു തീരത്തണഞ്ഞു. ബുധനാഴ്ച വൈകീട്ട്‌ മൂന്നുമണിക്കുശേഷം കടലിൽ ഒഴുകിക്കൊണ്ടിരുന്ന ആളില്ലാത്ത ബോട്ടു പ്രദേശത്തെ മത്സ്യത്തൊഴിലാളികളാണ് കണ്ടത്. ഉടനെ കഞ്ഞിപ്പുരയിൽ ചന്ദ്രൻ, സ്രാമ്പിക്കൽ രാജേഷ്, വടക്കേമന്നത്തു പുരുഷു എന്നിവർ ചേർന്നു കരക്കെത്തിച്ചു. IND KL OMO 7868 എന്ന നമ്പറിലുള്ള 'സിന്ധു യാത്ര മാതാ' ബോട്ടാണ് കരക്കെത്തിച്ചത്. ബോട്ടി​െൻറ ഒരുഭാഗം തകർന്നിട്ടുണ്ട്. തിരുവനന്തപുരത്തുനിന്നു മത്സ്യബന്ധനത്തിനു പോയപ്പോൾ ശക്തമായ കാറ്റിൽ തകർന്നു പോയതായിരിക്കുമെന്ന് സംശയിക്കുന്നു. േബാട്ടിലുള്ള തൊഴിലാളികളെക്കുറിച്ച് ഒരുവിവരവുമില്ല. കൊയിലാണ്ടി എസ്.ഐ. രാജേഷ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. കുഴൽപണവുമായി യുവാവ് പിടിയിൽ കൊയിലാണ്ടി: കുഴൽപണവുമായി ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാവിനെ പൊലീസ് പിടികൂടി. ഓർക്കാട്ടേരി സ്വദേശി ഉനൈസി(24)നെയാണ് 6,43,500 രൂപയുമായി പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച വൈകീട്ട് ആനക്കുളത്ത് വാഹന പരിശോധനക്കിടെ ട്രാഫിക് എസ്.ഐ കെ.കെ. രാജൻ, എസ്.സി.പി.ഒ. കെ. പ്രകാശൻ എന്നിവർ ചേർന്നാണ് ഇയാളെ പിടികൂടിയത്.
Show Full Article
TAGS:LOCAL NEWS 
Next Story