Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightയുവാവിനെ കള്ളക്കേസിൽ...

യുവാവിനെ കള്ളക്കേസിൽ കുടുക്കി; പൊലീസിന്​ നിയമസഭ സമിതിയു​െട രൂക്ഷവിമർശനം

text_fields
bookmark_border
കോഴിക്കോട്: വ്യക്തി വിദ്വേഷത്തി​െൻറ പേരിൽ പദവി ദുരുപയോഗം ചെയ്ത പൊലീസ് ഉദ്യോഗസ്ഥ​െൻറ നടപടിക്കെതിരെ നിയമസഭ സമിതിയുടെ രൂക്ഷവിമർശനം. പേരാമ്പ്രയിൽ എ.എസ്.െഎ ആയിരുന്ന ഇ.കെ. രാജനെതിരെയാണ് ഹര്‍ജികള്‍ സംബന്ധിച്ച സമിതിയുടെ (പെറ്റീഷൻസ് കമ്മിറ്റി) സിറ്റിങ്ങിൽ അംഗങ്ങൾ ഉന്നത െപാലീസ് ഉദ്യോഗസ്ഥരോട് അനിഷ്ടമറിയിച്ചത്. വ്യക്തിവിദ്വേഷത്തി​െൻറ പേരിൽ അനാവശ്യമായി കേസിൽ കുടുക്കുന്നുവെന്ന പരാതിയുമായാണ് കാരയാെട്ട വി. സജീവൻ രാജു അബ്രഹാം ചെയർമാനായ സമിതിക്ക് മുന്നിലെത്തിയത്. രാജൻ അനധികൃതമായി പാലം നിർമിച്ചതിനെതിരെ പരാതി നൽകിയതാണ് വിദ്വേഷത്തിന് കാരണെമന്നാണ് സജീവ​െൻറ പരാതി. പേരാമ്പ്ര എസ്.െഎയുടെ വ്യാജ ഒപ്പിട്ടായിരുന്നു ഒരുകേസിൽ കുടുക്കിയത്. കോഴിക്കോട് നടന്ന സോളാർ സമരത്തിലും ടി.പി. ചന്ദ്രശേഖരൻ വധവുമായി ബന്ധപ്പെട്ട് പി. മോഹനനെ അറസ്റ്റു ചെയ്തതിലെ പ്രതിഷേധ സമരത്തിലും പെങ്കടുക്കാതെ പ്രതിയാക്കി. വ്യാജഒപ്പിട്ട കേസിൽ കഴിഞ്ഞവർഷം ജൂൺ ഒന്നിന് സസ്പെൻഷനിലായ എ.എസ്.െഎ രാജൻ ഒരു മാസത്തിനു ശേഷം സർവിസിൽനിന്നും വിരമിച്ചിരുന്നു. പൊലീസിേൻറത് നിരുത്തരവാദപരമായ സമീപനമാെണന്ന് സമിതിയംഗങ്ങൾ അഭിപ്രായപ്പെട്ടു. ഒൗദ്യോഗികപദവി ദുരുപയോഗം ചെയ്തത് ഗൗരവത്തോടെ കാണും. ആഭ്യന്തര െസക്രട്ടറിയുമായി സംസാരിച്ച് തുടർനടപടികൾ ആലോചിക്കുെമന്നും സജീവ​െൻറ നിരപരാധിത്വം ബോധ്യെപ്പട്ടതായും നീതി ഉറപ്പാക്കുമെന്നും സമിതി ചെയർമാൻ രാജു അബ്രഹാം പറഞ്ഞു. റൂറൽ പൊലീസ് ചീഫ് എം.കെ. പുഷ്കരനും സിറ്റി െപാലീസ് കമീഷണർ കാളിരാജ് മഹേഷ്കുമാറും യോഗത്തിലുണ്ടായിരുന്നു. പ്രായവ്യത്യാസമില്ലാതെ മുഴുവൻ മാരക രക്തജന്യ രോഗികളെയും ചികിത്സിക്കുന്നതിന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രത്യേക ഹെമറ്റോളജി കേന്ദ്രം തുടങ്ങാൻ സമിതി ആരോഗ്യ വിദ്യാഭ്യാസ വകുപ്പിനോട് ശിപാർശ ചെയ്യും. 18 വയസ്സിൽ താഴെയുള്ള തലാസീമിയ, ഹീമോഫീലിയ, സിക്കിൾസെൽ തുടങ്ങിയ രക്തജന്യ രോഗികൾക്ക് മെഡിക്കൽ കോളജിലെ മാതൃശിശു സംരക്ഷണകേന്ദ്രത്തിൽ ചികിത്സയുണ്ട്. എന്നാൽ, കുട്ടികളും മുതിർന്നവരും ഉൾപ്പെടെ എല്ലാവർക്കും ഈ സൗകര്യം ഉറപ്പു വരുത്തണമെന്നാണ് സമിതി മുമ്പാകെ ബ്ലഡ് പേഷ്യൻറ്സ് െപ്രാട്ടക്ഷൻ കൗൺസിൽ എന്ന സംഘടനക്കുവേണ്ടി കരീം കാരശ്ശേരിയാണ് പരാതി ഉന്നയിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ഭർത്താവി​െൻറ വൃക്ക നീക്കംചെയ്ത കാര്യം തന്നെയും ബന്ധുക്കളെയും ബോധ്യപ്പെടുത്തിയില്ലെന്ന പ്രമീള ദേവി എന്ന വീട്ടമ്മയുടെ പരാതിയും സമിതി പരിഗണിച്ചു. ശസ്ത്രക്രിയക്കുമുമ്പ് രോഗികള്‍ക്കും ബന്ധുക്കൾക്കും വ്യക്തമായ കൗണ്‍സലിങ് നല്‍കണമെന്നും വീഴ്ച വരുത്തുന്ന സ്വകാര്യ ആശുപത്രികൾക്കെതിരെ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കണമെന്നും സമിതി നിർദേശിച്ചു. 13 ഹരജികളാണ് പരിഗണിച്ചത്. മൂന്ന് ഹരജികള്‍ തീര്‍പ്പാക്കി. ജില്ല പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന സിറ്റിങ്ങിൽ രാജു എബ്രഹാമിനു പുറെമ എം.എല്‍.എമാരായ ആര്‍. രാമചന്ദ്രന്‍, സി. മമ്മൂട്ടി, പി. ഉബൈദുള്ള, ജില്ല കലക്ടർ യു.വി. ജോസ് തുടങ്ങിയവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story