Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനാടക പ്രതിഭ അവാർഡ്​ എ. ...

നാടക പ്രതിഭ അവാർഡ്​ എ. ശാന്തകുമാറിന്​

text_fields
bookmark_border
കോഴിക്കോട്: അഞ്ചാമത് കായലാട്ട് രവീന്ദ്രൻ സ്മാരക നാടക പ്രതിഭ അവാർഡ് നാടക പ്രവർത്തകൻ എ. ശാന്തകുമാറിന് നൽകുമെന്ന് അനുസ്മരണ സമിതി അറിയിച്ചു. വിൽസൻ സാമുവൽ, ടി.വി. ബാലൻ, മേലൂർ വാസുദേവൻ എന്നിവരടങ്ങിയ അവാർഡ് നിർണയ സമിതിയാണ് എ. ശാന്തകുമാറിനെ തിരഞ്ഞെടുത്തത്. 10,000 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് അവാർഡ്. പ്രശസ്ത നാടക പ്രവർത്തകനും കെ.പി.എ.സി അഭിനേതാവുമായിരുന്ന കായലാട്ട് രവീന്ദ്ര​െൻറ അഞ്ചാമത് ചരമ വാർഷിക ദിനമായ ഡിസംബർ 22ന് കൊയിലാണ്ടിയിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ മന്ത്രി പി. തിലോത്തമൻ അവാർഡ് സമർപ്പിക്കും. ഗായകൻ വി.ടി. മുരളി മുഖ്യപ്രഭാഷണം നടത്തും. ബി.എസ്.എൻ.എൽ പണിമുടക്ക് അവസാനിച്ചു കോഴിക്കോട്: ബി.എസ്.എൻ.എൽ വിഭജിക്കാനും മൊബൈൽ ടവറുകളെ മറ്റൊരു കമ്പനിക്ക് കീഴിലാക്കി സ്വകാര്യവത്കരിക്കാനുമുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് രണ്ടു ദിവസമായി ജീവനക്കാർ നടത്തിവരുന്ന പണിമുടക്ക് അവസാനിച്ചു. രാജ്യമെമ്പാടുമുള്ള ബി.എസ്.എൻ.എൽ ഒാഫിസുകളും കസ്റ്റമർ സർവിസ് സ​െൻററുകളും അടഞ്ഞുകിടന്നു. ഉപകരണങ്ങളുടെ അറ്റകുറ്റപ്പണിയും നടന്നില്ല. ഉന്നത ഉദ്യോഗസ്ഥർ വരെ പണിമുടക്കിൽ പങ്കുചേർന്നതിനാൽ ബി.എസ്.എൻ.എൽ പ്രവർത്തനം സ്തംഭിച്ചു. പണിമുടക്കിയ ജീവനക്കാർ രണ്ടാം ദിവസവും അതത് ഒാഫിസുകൾക്കു മുന്നിൽ പ്രകടനം നടത്തി. മാനാഞ്ചിറ ടെലിഫോൺ എക്സ്ചേഞ്ചിനു മുന്നിൽ നടന്ന ധർണയിൽ മുതിർന്ന ടെലികോം നേതാവ് വി.എ.എൻ നമ്പൂതിരി, െഎ.എൻ.ടി.യു.സി ജില്ല സെക്രട്ടറി എം.കെ. ബീരാൻ, വിവിധ സംഘടന നേതാക്കളായ കെ.കെ. അശോകൻ, ബിജു, കെ. സുധീർ, വി. ഭാഗ്യലക്ഷ്മി, എം.ഡി. ദേവസ്യ, സാഹിർ, നരേന്ദ്രനാഥ് തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story