Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബധിര ക്രിക്കറ്റ്​...

ബധിര ക്രിക്കറ്റ്​ മാറ്റിവെച്ചു

text_fields
bookmark_border
കോഴിക്കോട്: ഡിസംബർ 16ന് ദേവഗിരി കോളജ് ഗ്രൗണ്ടിൽ നടത്താൻ നിശ്ചയിച്ച ജില്ല ബധിര ക്രിക്കറ്റ് ചാമ്പ്യൻഷിപ് ജനുവരി 10ലേക്ക് മാറ്റിെവച്ചതായി സംഘാടകർ അറിയിച്ചു. പ്രതിഷേധ പ്രകടനം കോഴിക്കോട്: സിവിൽ കോടതികളിലെ ക്ലാസ് ഫോർ ജീവനക്കാരുടെ നിലവിലെ 40 ശതമാനം പ്രമോഷൻ േക്വാട്ട 10 ശതമാനമാക്കി വെട്ടിക്കുറച്ച ഹൈകോടതിയുടെ അഡ്മിനിസ്ട്രേറ്റിവ് ഉത്തരവിൽ പ്രതിഷേധിച്ച് കേരള എൻ.ജി.ഒ യൂനിയൻ ജില്ല കോടതിക്ക് മുന്നിലും വടകര, കൊയിലാണ്ടി, എരഞ്ഞിപ്പാലം കോടതികൾക്ക് മുന്നിലും പ്രകടനവും വിശദീകരണവും നടത്തി. ജില്ല കോടതിക്ക് മുന്നിൽ നടന്ന പ്രതിഷേധപ്രകടനം പി. സത്യൻ ഉദ്ഘാടനം ചെയ്തു. കെ.കെ. വിനോദ് കുമാർ, എം. ദിനേശ് കുമാർ എന്നിവർ സംസാരിച്ചു. വടകരകോടതിക്ക് മുന്നിൽ നടന്ന വിശദീകരണത്തിൽ ടി. സജിത്ത് കുമാർ സംസാരിച്ചു. കൊയിലാണ്ടി കോടതിക്ക് മുന്നിൽ നടന്ന വിശദീകരണത്തിൽ എം.വി. ജിതേഷ് കുമാർ, രാജൻ വാടിക്കൽ എന്നിവർ സംസാരിച്ചു. എരഞ്ഞിപ്പാലം മാറാട് കോടതിക്ക് മുന്നിൽ നടന്ന വിശദീകരണത്തിൽ പി.സി. സോമൻ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story