Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസ്വകാര്യസ്​കൂളുകൾ...

സ്വകാര്യസ്​കൂളുകൾ അടച്ചുപൂട്ടാനുള്ള ഉത്തരവിനെതിരെ സമരസമ്മേളനം 16ന്​

text_fields
bookmark_border
കോഴിക്കോട്: സംസ്ഥാനത്തെ സ്വകാര്യ അൺ എയ്ഡഡ് വിദ്യാലയങ്ങൾ അടച്ചുപൂട്ടാനുള്ള വിദ്യാഭ്യാസവകുപ്പി​െൻറ നീക്കം പിൻവലിക്കണമെന്നാവശ്യപ്പെട്ട് കോൺഫെഡറേഷൻ ഒാഫ് പ്രൈവറ്റ് സ്കൂൾസ് അസോസിയേഷ​െൻറ ആഭിമുഖ്യത്തിൽ ഡിസംബർ 16ന് കോഴിക്കോട്ട് സമരസമ്മേളനം നടത്തുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ശനിയാഴ്ച രാവിലെ 10.30ന് തളി പത്മശ്രീ കല്യാണമണ്ഡപത്തിൽ നടക്കുന്ന സമരസമ്മേളനം എം.കെ. രാഘവൻ എം.പി ഉദ്ഘാടനം ചെയ്യും. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലെ അംഗീകാരമില്ലാത്ത സ്കൂളുകളിൽ നിന്നായി ആയിരത്തിലധികം പ്രതിനിധികൾ പെങ്കടുക്കും. ഇൗ ജില്ലകളിൽ പ്രവർത്തിക്കുന്ന സംഘടനകൾ, സൊസൈറ്റികൾ, ട്രസ്റ്റ്, േകാർപറേറ്റ് മാനേജ്മ​െൻറ് പ്രതിനിധികളാണ് സമര സമ്മേളനത്തിെനത്തുന്നത്. സ്കൂളുകൾ ഇല്ലാതാകുന്നതോെട ആയിരക്കണക്കിനുപേർക്കാണ് ജോലി നഷ്ടമാകുക. അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന നാലായിരത്തോളം വരുന്ന സ്ഥാപനങ്ങൾ ഇല്ലാതാക്കാനുള്ള വിദ്യാഭ്യാസവകുപ്പി​െൻറ ശ്രമം ചെറുക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ ചെയർമാൻ നിസാർ ഒളവണ്ണ, ജനറൽ കൺവീനർ എം. ശശിധരൻ, എം.ടി. പത്മ, കെ.പി മുഹമ്മദലി, പി. ശങ്കരൻ നടുവണ്ണൂർ, പി.കെ. മുരളീധര മേനോൻ എന്നിവർ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story