Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഗെയിൽ അധികൃതർ...

ഗെയിൽ അധികൃതർ കനിഞ്ഞില്ല: പാതി വിളവിൽ കൊയ്ത്തുത്സവം നടത്തി

text_fields
bookmark_border
മുക്കം: ഗെയിൽ പൈപ്ലൈൻ കടന്നുപോകുന്നതിനാൽ പാതി വിളവിൽ നെൽകൃഷി കൊയ്തെടുത്തു. കാരശ്ശേരിയിലെ കർഷക കൂട്ടായ്മ ഹൈലൈഫ് ആശുപത്രിയുടെ സഹകരണത്തോടെ പടിക്കാപാടത്ത് നടത്തിയ രക്തശാലി ഔഷധ നെൽകൃഷിയാണ് വിളവെടുത്തത്. ഗെയിൽ വാതക പൈപ്പിടാൻ ഇതിനകം നെൽകൃഷിയുടെ ഒരു ഭാഗം നശിപ്പിച്ചിരുന്നു. വിളവെടുപ്പിന് ഇരുപത് ദിവസത്തെ കാലതാമസം ചോദിച്ചെങ്കിലും ഗെയിൽ അധികൃതർ തയാറായിരുന്നില്ല. ഒടുവിൽ സങ്കടത്തോടെ തന്നെ പാതിയിൽവെച്ച് വിളവെടുപ്പ് പൂർത്തിയാക്കി. മുക്കം യതീംഖാനയുടെ കീഴിലുള്ള രണ്ടര ഏക്കർ വയൽ പാട്ടത്തിനെടുത്താണ് പരീക്ഷണാടിസ്ഥാനത്തിൽ ജൈവ നെൽകൃഷിയിറക്കിയത്. നട്ട് നൂറ്റിപ്പത്ത് ദിവസം കൊണ്ട് വിളവെടുപ്പ് നടത്തേണ്ട നെല്ലാണ് കൃഷി നടത്തിയത്. 300ലേറെ പറ നെല്ല് ലഭിച്ചു. കൊയ്ത്തുത്സവം ബ്ലോക്ക് മെംബർ വി.എം. ശുഹൈബ് ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ ജി. അബ്ദുൽ അക്ബർ, അബ്ദുല്ല കുരിക്കൾ, അബ്ദു പൊയിലിൽ, റഹ്മത്ത്, ബഷീർ എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story