Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഇടതു ചേരിക്ക്​...

ഇടതു ചേരിക്ക്​ ശക്​തിപകരണമെന്ന്​ പി. മോഹനൻ; കോൺഗ്രസും സി.പി.എമ്മും സഹകരിക്കണമെന്ന്​ വർഗീസ്​ ജോർജ്​

text_fields
bookmark_border
കോഴിക്കോട്: രാജ്യത്ത് വർഗീയ ശക്തികൾ അധികാരത്തിൽ വരാനിടയാക്കിയ രാഷ്്ട്രീയ ചരിത്രം തിരിച്ചറിഞ്ഞ് ഇടതുപക്ഷ ചേരിക്ക് ശക്തി പകരണമെന്ന് സി.പി.എം ജില്ല സെക്രട്ടറി പി. മോഹനൻ. രാജ്യത്തെ പ്രത്യേക സാഹചര്യം തിരിച്ചറിഞ്ഞ് സി.പി.എമ്മും കോൺഗ്രസും ബി.ജെ.പിക്കെതിരായ ദേശീയ രാഷ്ട്രീയ ചേരിയിൽ അണിനിരക്കണമെന്ന് ജെ.ഡി.യു ദേശീയ ജന. സെക്രട്ടറി ഡോ. വർഗീസ് ജോർജ്. അരങ്ങിൽ ശ്രീധരൻ അനുസ്മരണ സേമ്മളനത്തിലാണ് ഇരു പാർട്ടി നേതാക്കളും പരസ്പരം ക്ഷണിച്ചത്. നെഹ്റുവി​െൻറ കാലത്തെ കോൺഗ്രസിൽനിന്ന് നരസിംഹ റാവുവി​െൻറ കാലത്തേക്ക് എത്തിയപ്പോൾ കോൺഗ്രസിന് സംഭവിച്ച അപചയങ്ങൾ തിരിച്ചറിയണമെന്നും ബി.ജെ.പിയും കോൺഗ്രസും തമ്മിലെ അതിർവരമ്പ് ഇല്ലാതായെന്നും മോഹനൻ മാസ്റ്റർ വ്യക്തമാക്കി. കോൺഗ്രസുമായി സഖ്യമുണ്ടാക്കിയാൽ ഉത്തർപ്രദേശിലെ അനുഭവമാകും ഉണ്ടാവുകയെന്നും അദ്ദേഹം കൂട്ടിേച്ചർത്തു. ശരദ് യാദവി​െൻറ നേതൃത്വത്തിൽ ദേശീയതലത്തിൽ രൂപപ്പെട്ട മതേതര കൂട്ടായ്മക്ക് ശക്തി പകരുകയാണ് ഫാഷിസത്തിനെതിരെ പോരാടുന്നവരുടെയെല്ലാം ബാധ്യതയെന്ന് വർഗീസ് ജോർജ് പറഞ്ഞു. കോൺഗ്രസും സി.പി.എമ്മുമെല്ലാം ഇൗ കൂട്ടായ്മയിൽ അണിനിരക്കണം. എം.കെ. രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു. ജെ.ഡി.യു ജില്ല പ്രസിഡൻറ് മനയത്ത് ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ഷെയ്ക് പി. ഹാരിസ്, പി.എസ്. ശ്രീധരൻപിള്ള, കെ. ശങ്കരൻ മാസ്റ്റർ, പി. കിഷൻചന്ദ്, സലീം മടവൂർ, എൻ.കെ. വത്സൻ എന്നിവർ സംസാരിച്ചു. ആർ.എൻ. രഞ്ജിത് സ്വാഗതവും എൻ.സി. മോയിൻകുട്ടി നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story