Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകമ്പ്യൂട്ടർ വിതരണം

കമ്പ്യൂട്ടർ വിതരണം

text_fields
bookmark_border
ബാലുശ്ശേരി: കേരള മെഡിക്കൽ സർവിസസ് കോർപറേഷൻ വഴി മരുന്നുകൾ വിതരണം ചെയ്യുന്ന ആരോഗ്യ സ്ഥാപനങ്ങൾക്ക് ഡി.ഡി.എം.എസ് സോഫ്റ്റ്വെയർ ഉപയോഗത്തിനായുള്ള കമ്പ്യൂട്ടർ, യു.പി.എസ് എന്നിവയുടെ ജില്ലതല വിതരേണാദ്ഘാടനം പുരുഷൻ കടലുണ്ടി എം.എൽ.എ നിർവഹിച്ചു. കരുവണ്ണൂരിലെ ജില്ല മരുന്നു സംഭരണശാല അങ്കണത്തിൽ നടന്ന ചടങ്ങിൽ നടുവണ്ണൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് യശോദ തെങ്ങിട അധ്യക്ഷത വഹിച്ചു. അഡീഷനൽ ഡി.എം.ഒ ഡോ. രവികുമാർ മുഖ്യപ്രഭാഷണം നടത്തി. വാർഡ് അംഗം വി.കെ. സജിത, സ്റ്റോർ വെരിഫിക്കേഷൻ ഒാഫിസർ ശോശാമ്മ എന്നിവർ സംസാരിച്ചു. പേരാമ്പ്ര താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. വിനോദ് കുമാർ ആദ്യ വിതരണം ഏറ്റുവാങ്ങി. മാനേജർ എം.എ. ബൈജു സ്വാഗതവും അസി. മാനേജർ ടി. സതീശൻ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story