Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമേപ്പാടി...

മേപ്പാടി സി.എച്ച്.സിയുടെ ശോച്യാവസ്ഥ: യൂത്ത് കോൺഗ്രസ് സമരം നടത്തും

text_fields
bookmark_border
മേപ്പാടി സി.എച്ച്.സിയുടെ ശോച്യാവസ്ഥ: യൂത്ത് കോൺഗ്രസ് സമരം നടത്തും മേപ്പാടി: കമ്യൂണിറ്റി ഹെൽത്ത് സ​െൻററി​െൻറ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് േമപ്പാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സമരം ആരംഭിക്കും. ദിവസേന 800ൽ അധികം രോഗികൾ എത്തുന്നതും കിടത്തി ചികിത്സയുള്ളതുമായ സി.എച്ച്.സിയുടെ പ്രവർത്തനം ഉദ്യോഗസ്ഥ കെടുകാര്യസ്ഥത മൂലം കുത്തഴിഞ്ഞ നിലയിലാണ്. നാല് ഡോക്ടർമാരുള്ള ആശുപത്രിയിൽ ഇപ്പോൾ രണ്ട് ഡോക്ടർമാർ മാത്രമാണ് രോഗികളെ പരിശോധിക്കുന്നത്. ആശുപത്രിയുടെ ദൈനംദിന പ്രവർത്തനങ്ങളിൽ മെഡിക്കൽ ഓഫിസർ ശ്രദ്ധ ചെലുത്തുന്നില്ല. അത്യാഹിത വിഭാഗത്തിൽ രാത്രികാലങ്ങളിൽ ഡോക്ടറുടെ സേവനം ലഭ്യമാക്കുക, അടിസ്ഥാന സൗകര്യം ലഭ്യമാക്കുക, ഒ.പി ടിക്കറ്റ് നിരക്ക് വർധിപ്പിച്ച നടപടി പിൻവലിക്കുക, ഒ.പിയിൽ അനുവദിക്കപ്പെട്ട ഡോക്ടർമാരുടെ സേവനം ലഭ്യമാക്കുക, ആശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. യോഗം കൽപറ്റ മണ്ഡലം പ്രസിഡൻറ് പി.പി. റനീഷ് ഉദ്ഘാടനം ചെയ്തു. പി.എം. മൻസൂർ, രോഹിത് ബോധി, ബിജു റിപ്പൺ, ബെന്നി വട്ടപ്പറമ്പിൽ, ബഷീർ ചുളിക്ക, സലീം അരുവിക്കര, ഇ. ബെൽസർ എന്നിവർ സംസാരിച്ചു. പ്രോജക്ട് അസോസിയേറ്റ് നിയമനം കൽപറ്റ: ജില്ല പദ്ധതി രൂപവത്കരണവുമായി ബന്ധപ്പെട്ട് പ്രോജക്ട് അസോസിയേറ്റിനെ രണ്ടു മാസത്തേക്ക് ജില്ല പ്ലാനിങ് ഓഫിസിൽ നിയമിക്കുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദം, മലയാള ഭാഷയിൽ പ്രാവീണ്യം, മലയാളവും ഇംഗ്ലീഷും വേഗത്തിൽ ടൈപ്പ് ചെയ്യാൻ കഴിവ്, വികസന റിപ്പോർട്ടുകൾ വായിച്ച് എഡിറ്റ് ചെയ്യുന്നതിനുള്ള പ്രായോഗിക പരിജ്ഞാനം എന്നിവയുള്ളവരായിരിക്കണം ഉദ്യോഗാർഥികൾ. റിപ്പോർട്ടുകൾ വായിച്ച് എഡിറ്റു ചെയ്യുന്നതിൽ രണ്ടു വർഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം. താൽപര്യമുള്ളവർ സർട്ടിഫിക്കറ്റുകൾ സഹിതം ജില്ല പ്ലാനിങ് ഓഫിസിൽ ശനിയാഴ്ച രാവിലെ 10ന് ഹാജരാകണം. സ്ത്രീ സൗഹൃദ ഇടങ്ങളിൽ സംവാദം കൽപറ്റ: മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് ജില്ലയിലെ സ്ത്രീ സൗഹൃദ ഇടങ്ങളിൽ ലീഗൽ സർവിസ് അതോറിറ്റിയും കുടുംബശ്രീ മിഷനും 'സ്ത്രീപക്ഷ നിയമവും അവകാശങ്ങളും' എന്ന വിഷയത്തിൽ സംവാദം സംഘടിപ്പിച്ചു. ജില്ല ജഡ്ജി ഡോ. വി. വിജയകുമാർ ഉദ്ഘാടനം ചെയ്തു. മേപ്പാടി ജെൻഡർ റിസോഴ്സ് സ​െൻററി​െൻറ ഉദ്ഘാടനവും ജില്ല ജഡ്ജി നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. സഹദ് അധ്യക്ഷത വഹിച്ചു. എ.ഡി.എം കെ.എ. ഹാരിസ് മുഖ്യപ്രഭാഷണവും അഡ്വ. കെ. അയൂബ് നിയമ ബോധവൽകരണ ക്ലാസും നടത്തി. സി.ഡി.എസ് ചെയർപേഴ്സൻ മിനി കുമാർ സ്വാഗതം പറഞ്ഞു. സ്ത്രീകൾക്കും കുട്ടികൾക്കും കൗൺസിലിങും നിയമസഹായവും പരിശീലന ക്യാമ്പുകളും നൽകുന്ന സ്ത്രീ സൗഹൃദ ഇടങ്ങൾ. ജില്ലയിൽ ജെൻഡർ റിസോഴ്സ് സ​െൻറർ എന്ന പേരിൽ തിരുനെല്ലി, മുട്ടിൽ, മേപ്പാടി, മൂപ്പൈനാട്, പൂതാടി, വൈത്തിരി എന്നീ പഞ്ചായത്തുകളിലാണ് പ്രവർത്തിക്കുന്നത്. മെഡിക്കൽ ക്യാമ്പ് സമാപനം സുൽത്താൻ ബത്തേരി: ബത്തേരി മണ്ഡലം ഗ്ലോബൽ കെ.എം.സി.സി, ഡി.എം വിംസ് മെഡിക്കൽ കോളജ്, ബത്തേരി മണ്ഡലത്തിലെ വിവിധ മുസ്ലിം ലീഗ് കമ്മിറ്റികൾ എന്നിവ നടത്തിവരുന്ന സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ഞായറാഴ്ച സമാപിക്കും. അമ്പലവയൽ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ ഞായറാഴ്ച നടക്കുന്ന സമാപനേയാഗം പഞ്ചായത്ത് പ്രസിഡൻറ് സീത വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ക്യാമ്പിൽ ജനറൽ മെഡിസിൻ, ജനറൽ സർജറി, ഇ.എൻ.ടി, ഗൈനക്കോളജി, എല്ലുരോഗം, ഹൃദ്രോഗം, നേത്രരോഗം, ശിശുരോഗം, ദന്തരോഗം, ത്വക് രോഗം തുടങ്ങിയ പത്തോളം വിഭാഗത്തിലെ വിദഗ്ദ ഡോക്ടർമാർ രോഗികളെ പരിശോധിച്ച് മരുന്നുകളും ആവശ്യമെങ്കിൽ തുടർചികിത്സയും നൽകും. തുടർന്ന് രോഗ പ്രതിരോധ ബോധവൽകരണ ക്ലാസ് നടക്കും. ഡോ. ഗിരീഷ് ഉണ്ണികൃഷ്ണൻ, സൂപ്പി കല്ലേങ്കാടൻ എന്നിവർ നേതൃത്വം നൽകും. വൈകിട്ട് അമ്പലവയൽ പഞ്ചായത്ത് ഗ്ലോബൽ കെ.എം.സി.സി ലോഞ്ചിങ്ങും പൊതുസമ്മേളനവും മുസ്ലിം ലീഗ് ജില്ല വൈസ് പ്രസിഡൻറ് ടി. മുഹമ്മദ് ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ എൻ.പി. ഇല്യാസ്, വി. അബ്ദുസമദ്, സി. അസൈനാർ, എ.കെ. അബ്ദുൽ ഹഖിം, ബുഷിർ, എസ്. ഉമ്മർ, ഗഫൂർ എന്നിവർ പങ്കെടുത്തു. -------------------------------------------------------------- ജില്ല കലോത്സവത്തിൽ സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടിയവർ WEDWDL15 sanjana menon സഞ്ജന മേനോൻ, ഹയർ സെക്കൻഡറി വിഭാഗം കഥാരചന (ഹിന്ദി), WEDWDL16 CHITRANJANA ടി.ജെ. ചിത്രാഞ്ജന, ഹയർ സെക്കൻഡറി വിഭാഗം കവിതരചന (ഇംഗ്ലീഷ്) - രണ്ടുപേരും വിജയ എച്ച്.എസ്.എസ് പുൽപള്ളി
Show Full Article
TAGS:LOCAL NEWS 
Next Story