Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസാദിരിക്കോയ...

സാദിരിക്കോയ മുന്നോട്ടുവെച്ച ട്രേഡ് യൂനിയൻ സംസ്കാരം മാതൃകപരം ^കെ. മുരളീധരൻ

text_fields
bookmark_border
സാദിരിക്കോയ മുന്നോട്ടുവെച്ച ട്രേഡ് യൂനിയൻ സംസ്കാരം മാതൃകപരം -കെ. മുരളീധരൻ കോഴിക്കോട്: അന്തരിച്ച ട്രേഡ് യൂനിയൻ നേതാവും പത്രപ്രവർത്തകനും കോൺഗ്രസ് നേതാവുമായ കെ. സാദിരിക്കോയ അനുസ്മരണസമ്മേളനവും കർമശ്രേഷ്ഠ പുരസ്കാര വിതരണവും കെ. മുരളീധരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സാദിരിക്കോയ ഉയർത്തിപ്പിടിച്ച ട്രേഡ് യൂനിയൻ സംസ്കാരം മാതൃകപരമാണെന്നും മാധ്യമരംഗത്തും ട്രേഡ് യൂനിയൻ രംഗത്തും ഒരുപോലെ നീതിപുലർത്തിയ പ്രവർത്തനം അദ്ദേഹം കാഴ്ചവെച്ചുവെന്നും കെ.മുരളീധരൻ അനുസ്മരിച്ചു. അക്കാലത്ത് വ്യത്യസ്ത ആശയങ്ങളുടെ പ്രതിനിധികളായ ട്രേഡ് യൂണിയൻകാരും തൊഴിലാളികളുടെ കാര്യത്തിൽ ഒറ്റക്കെട്ടായിരുന്നു. എ.ഐ.സി.സി നേതാക്കളുടെ മുന്നിൽവെച്ചുപോലും ദേശീയനേതൃത്വത്തെ വിമർശിക്കാൻ ആർജവം കാണിച്ചു. ഇതി​െൻറ പേരിൽ അദ്ദേഹത്തിന് ഒരു പ്രശ്നവും നേരിടേണ്ടിവന്നില്ല. എന്നാൽ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം ലഭിക്കാതിരുന്നത് അദ്ദേഹത്തോട് കാണിച്ച നീതികേടാണെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. പുരസ്കാരം ഐ.എൻ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡൻറ് കെ.സി. രാമചന്ദ്രൻ, യുവ മാധ്യമപ്രവർത്തകൻ ഷൈബിൻ നന്മണ്ട എന്നിവർക്ക് സമ്മാനിച്ചു. എം.കെ രാഘവൻ എം.പി അനുസ്മരണപ്രഭാഷണം നടത്തി. ഡി.സി.സി പ്രസിഡൻറ് ടി.സിദ്ദീഖ് അധ്യക്ഷത വഹിച്ചു. കെ. സാദിരിക്കോയയുടെ മകനും കൗൺസിലറുമായ പി.എം. നിയാസ്, പി.എസ്. ശ്രീധരൻപിള്ള, മുൻ മന്ത്രി പി. ശങ്കരൻ, കെ.സി അബു, എം.ടി പത്മ, എം.പി പത്മനാഭൻ എന്നിവർ സംസാരിച്ചു. കെ പ്രവീൺകുമാർ സ്വാഗതവും എം.രാജൻ നന്ദിയും പറഞ്ഞു. അനുസ്മരണത്തി​െൻറ ഭാഗമായി നടന്ന മാധ്യമ സെമിനാർ എം.കെ രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു. എം.കെ. മുനീർ എം.എൽ.എ, മാധ്യമം-മീഡിയവൺ ഗ്രൂപ്പ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ, എ. സജീവൻ, നവാസ് പൂനൂർ, സത്യൻ കടിയങ്ങാട് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story