Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightശിവഗിരി ദിവ്യജ്യോതി...

ശിവഗിരി ദിവ്യജ്യോതി പ്രയാണം സ്വീകരണം

text_fields
bookmark_border
കോഴിക്കോട്: ശിവഗിരി ഗുരുദേവ പ്രതിഷ്ഠാ കനകജൂബിലി ആഘോഷങ്ങളുടെ ഭാഗമായി എസ്.എൻ.ഡി.പി യോഗവും ശിവഗിരി മഠവും സംയുക്തമായി നടത്തുന്ന ശിവഗിരി ദിവ്യജ്യോതി പ്രയാണത്തിന് വെള്ളിയാഴ്ച കോഴിക്കോട്ട് സ്വീകരണം. രാവിലെ 10ന് ശ്രീകണ്ഠേശ്വരക്ഷേത്രപരിസരത്ത് നൽകുന്ന സ്വീകരണത്തി​െൻറ ഉദ്ഘാടനം പി.വി. ചന്ദ്രൻ നിർവഹിക്കും. എസ്.എൻ.ഡി.പി യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് മുഖ്യ പ്രഭാഷണം നടത്തും. യോഗം വൈസ് പ്രസിഡൻറ് തുഷാർ െവള്ളാപ്പള്ളി ക്യാപ്റ്റനായുള്ള ദിവ്യജ്യോതി പ്രയാണം ഡിസംബർ 11ന് ശിവഗിരിയിൽ നിന്നാണ് ആരംഭിച്ചത്. വാർത്തസമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ ഗിരി പാമ്പാനാൽ, പി.എം. രവീന്ദ്രൻ, സി. സുധീഷ്, ടി. ഷനൂപ്, സുനിൽ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story