Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമാവോവാദി​ രക്തസാക്ഷി...

മാവോവാദി​ രക്തസാക്ഷി അനുസ്​മരണം നാളെ: -പൊലീസ് നിരീക്ഷണം ശക്തമാക്കി

text_fields
bookmark_border
മാനന്തവാടി: മാവോവാദിഭീഷണി നിലനിൽക്കെ വിവിധ രാഷ്ട്രീയസംഘടന പ്രവര്‍ത്തകരും മനുഷ്യാവകാശപ്രവര്‍ത്തകരും പെങ്കടുക്കുന്ന അനുസ്മരണ സമ്മേളനം വ്യാഴാഴ്ച മാനന്തവാടി ഗാന്ധിപാര്‍ക്കില്‍ നടക്കും. അനുസ്മരണത്തി​െൻറ ഭാഗമായി പൊലീസ് നിരീക്ഷണം ശക്തമാക്കി. നിലമ്പൂര്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ട കുപ്പു ദേവരാജ്, അജിത, ഒളിവു താമസത്തിനിടെ കാട്ടാനയുടെ ആക്രമണത്തില്‍ മരണപ്പെട്ട ലത(മീര) എന്നിവരുടെ അനുസ്മരണമാണ് നടക്കുന്നത്. അനുസ്മരണപരിപാടികളില്‍ ജില്ലക്ക് പുറത്ത് നിന്നുള്‍പ്പെടെ മനുഷ്യാവകാശ പ്രവര്‍ത്തകരും പോരാട്ടം പോലുള്ള സംഘടനപ്രവര്‍ത്തകരും പങ്കെടുക്കുമെന്നാണ് പൊലീസ് കരുതുന്നത്. ടൗണിലെയും പരിസരത്തെയും ഹോട്ടലുകളിലും ലോഡ്ജുകളിലും താമസത്തിനെത്തുന്നവരുടെ തിരിച്ചറിയല്‍രേഖയുടെ പകര്‍പ്പ് വാങ്ങിവെക്കാനും സംശയാസ്പദമായി തോന്നിയാല്‍ വിവരം നല്‍കാനും പൊലീസ് ഹോട്ടലുടമകളോട് നിർദേശിച്ചിട്ടുണ്ട്. നിലമ്പൂര്‍ വെടിവെപ്പി​െൻറ ഒന്നാം വാര്‍ഷികത്തോടോനുബന്ധിച്ച് അക്രമമുണ്ടായേക്കുമെന്ന ഇൻറലിജന്‍സ് റിപ്പോര്‍ട്ട് പ്രകാരം ഏര്‍പ്പെടുത്തിയ സുരക്ഷാസംവിധാനങ്ങള്‍ ഇനിയും പിന്‍വലിച്ചിട്ടില്ല. ബസ് സ്റ്റാൻഡുകളിലും തലപ്പുഴ സ്റ്റേഷന്‍ പരിധിയിലും പൊതുഇടങ്ങളിലും സ്‌പെഷൽ പൊലീസ് ഇപ്പോഴും അപരിചിതരെ നിരീക്ഷിക്കുന്നുണ്ട്. തലപ്പുഴ മക്കിമലയില്‍ മാവോവാദികൾ തമ്പടിച്ചെന്ന പേരില്‍ നിരവധി പ്രചാരണങ്ങള്‍ പൊലീസ്തന്നെ പുറത്തുവിട്ടിരുന്നു. ഇതിനിടെ മാവോവാദി ലഘുലേഖകളും പോസ്റ്ററുകളും വിവിധയിടങ്ങളില്‍ വിതരണം ചെയ്തിട്ടുണ്ട്. മാവോവാദിപ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ചും ജീവന്‍ ബലിനല്‍കിയ മാവോവാദികള്‍ക്ക് അഭിവാദ്യമര്‍പ്പിച്ചുമാണ് ലഘുലേഖകളും പോസ്റ്ററുകളും. അനുസ്മരണപരിപാടിയിൽ പങ്കെടുക്കുന്നവരെയും കേള്‍ക്കാനെത്തുന്നവരെയും നിരീക്ഷിക്കാനും വിഡിയോ പകര്‍ത്താനും പൊലീസ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ആശുപത്രിക്കുമുന്നിൽ തോട്ടംതൊഴിലാളികളുടെ കൂട്ട ധർണ മേപ്പാടി: ആശുപത്രിയിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, തോട്ടം തൊഴിലാളികൾക്ക് ചികിത്സസൗകര്യങ്ങൾ വർധിപ്പിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങളുന്നയിച്ച് സി.ഐ.ടി.യു ഏരിയകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എച്ച്.എം.എൽ മൂൈപ്പനാട് സെൻട്രൽ ആശുപത്രിക്ക് മുമ്പിൽ കൂട്ടധർണ നടത്തി. ജില്ല പ്രസിഡൻറ് വി.വി. ബേബി ഉദ്ഘാടനം ചെയ്തു. കെ.ടി. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. യു. കരുണൻ, കെ. സെയ്തലവി, കെ.ശാന്ത എന്നിവർ സംസാരിച്ചു. TUEWDL27സി.ഐ.ടി.യു എച്ച്.എം.എൽ മൂൈപ്പനാട് സെൻട്രൽ ആശുപത്രിക്കുമുന്നിൽ നടത്തിയ ധർണ കുപ്പത്തോട് മാധവൻനായർ അനുസ്മരണവും പുരസ്കാരസമർപ്പണവും പുൽപള്ളി: കുപ്പത്തോട് മാധവൻനായരുടെ ചരമവാർഷികത്തോടനുബന്ധിച്ച് പുൽപള്ളി ടൗണിൽ അനുസ്മരണറാലി നടത്തി. മാധവൻനായരുടെ പ്രതിമയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ടി.എസ്. ദിലീപ്കുമാർ ഹാരാർപ്പണം നടത്തി. തുടർന്ന് വിജയ ഹയർസെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പുൽപള്ളി പഞ്ചായത്ത് പ്രസിഡൻറ് ബിന്ദു പ്രകാശ് അധ്യക്ഷത വഹിച്ചു. മാധവൻനായർ പുരസ്കാര ജേതാവ് ഡോ. കെ. രാമചന്ദ്രനെ ജില്ലപഞ്ചായത്ത് മുൻ പ്രസിഡൻറ് കെ.എൽ. പൗലോസ് പൊന്നാട അണിയിച്ചു. പുരസ്കാര തുകയായ 20,000 രൂപയും പ്രശസ്തിഫലകവും ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ സമ്മാനിച്ചു. ടി.എസ്. ദിലീപ്കുമാർ, ബാബു നമ്പുടാകം, മാത്യു മത്തായി ആതിര, മുള്ളൻകൊല്ലി പഞ്ചായത്ത് പ്രസിഡൻറ് ഗിരിജ കൃഷ്ണൻ, വൈസ്പ്രസിഡൻറ് ശിവരാമൻ പാറക്കുഴി, പുൽപള്ളി പഞ്ചായത്ത് വൈസ്പ്രസിഡൻറ് കെ.ജെ. പോൾ, വിജയ ഹയർസെക്കൻഡറി പ്രിൻസിപ്പൽ ടി. സന്തോഷ്, സോജൻ ജോസഫ്, എം.സി. കാർമൽ, ബെന്നി കുറുമ്പാലക്കാട്ട്, കെ.കെ. ചന്ദ്രബാബു, കെ.യു. മത്തായി, പുഷ്കല രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. പുരസ്കാരജേതാവ് ഡോ. കെ. രാമചന്ദ്രൻ മറുപടിപ്രസംഗം നടത്തി. പുരസ്കാരകമ്മിറ്റി ചെയർമാൻ എം. ഗംഗാധരൻ മാസ്റ്റർ സ്വാഗതവും വിജയ ഹയർസെക്കൻഡറി സ്കൂൾ മാനേജർ അഡ്വ. പി.സി. ചിത്ര നന്ദിയും പറഞ്ഞു. TUEWDL28 കുപ്പത്തോട് മാധവൻനായർ പുരസ്കാരം ഡോ. കെ. രാമചന്ദ്രന് ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ സമ്മാനിക്കുന്നു പൊതുമരാമത്ത് ഓഫിസ് ധർണ മാനന്തവാടി:- ഉദ്ഘാടനം നടത്തി മാസങ്ങൾ കഴിഞ്ഞിട്ടും പാണ്ടിക്കടവ്-രണ്ടേനാൽ-കല്ലോടി റോഡി​െൻറ പ്രവൃത്തി ആരംഭിക്കാത്തതിൽ പ്രതിഷേധിച്ച് എടവക പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാനന്തവാടി പൊതുമരാമത്ത് വകുപ്പ് ഓഫിസിലേക്ക് മാർച്ചും ധർണയും നടത്തി. പാണ്ടിക്കടവിൽ നിന്ന് ആരംഭിച്ച മാര്‍ച്ച് പി.ഡബ്ല്യു.ഡി ഓഫിസ് പരിസരത്ത് മാനന്തവാടി പൊലീസ് സബ് ഇൻസ്പെക്ടർ എം.കെ. മഹേഷും സംഘവും തടഞ്ഞു. കെ.പി.സി.സി അംഗം കെ.എൽ. പൗലോസ് ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് പഞ്ചായത്ത് ചെയർമാൻ എച്ച്.ബി. പ്രദീപ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ഉഷ വിജയൻ, അബ്ദുല്ല, അബ്ദുല്ല വള്ളിയാട്ട്, ജിൽസൺ തൂപ്പുങ്കര, പി.വി.എസ്. മൂസ, ബ്രാൻ അഹമ്മദ്കുട്ടി, ബിനു കുന്നത്ത്, ഹുസൈൻ കുഴിനിലം, വിനോദ് തോട്ടത്തിൽ, മുതുവോടൻ ഇബ്രാഹിം, ഷൈനി ജോർജ്, എം.കെ. ജയപ്രകാശ്, ഫിലോമിന ജെയിംസ്, ബിന്ദു ജോൺ, ഫാത്തിമ ബീഗം, യു.എ. പൗലോസ്, പി.വി. സമദ്, തുറക്ക നാസർ, ടി. മമ്മൂട്ടി എന്നിവർ സംസാരിച്ചു. TUEWDL32പൊതുമരാമത്ത് ഓഫിസ് ധർണ കെ.എൽ. പൗലോസ് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story