Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightരാജി നാടകത്തിന്​ ഒരു...

രാജി നാടകത്തിന്​ ഒരു ദിവസത്തെ ആയുസ്സ്​​; എം.പി. സൂപ്പി രാജി പിൻവലിച്ചു

text_fields
bookmark_border
നാദാപുരം: മുസ്ലിം ലീഗ് ഗ്രാമ പഞ്ചായത്തംഗം എം.പി. സൂപ്പിയുടെ രാജിക്ക് ഒരു ദിവസത്തെ ആയുസ്സ് മാത്രം. ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് നൽകിയ രാജിക്കത്ത് അദ്ദേഹം ഇന്നലെ രാവിലെ തിരിച്ചുവാങ്ങി. തിങ്കളാഴ്ച വൈകിട്ടായിരുന്നു സൂപ്പി സെക്രട്ടറിക്ക് രാജിക്കത്ത് നൽകിയത്. വെള്ളക്കടലാസിൽ നൽകിയ രാജിക്കത്ത് നിയമാനുസൃതമല്ലെന്നും പെർഫോമയിൽ നൽകണമെന്നും സെക്രട്ടറി സൂപ്പിയെ അറിയിക്കുകയായിരുന്നു. ഇതേതുടർന്ന് രാജിക്കത്ത് തിരികെ വാങ്ങി സ്ഥലം വിടുകയായിരുന്നുവെന്ന് സെക്രട്ടറി അറിയിച്ചു. നാദാപുരം പഞ്ചായത്ത് 16ാം വാർഡ് അംഗമായ സൂപ്പി പ്രവർത്തകരുടെ വിമർശനത്തെ തുടർന്നാണ് സ്ഥാനത്തുനിന്ന് രാജി നൽകിയത്. പാർട്ടി പൊളിറ്റിക്കൽ സ്‌കൂളിൽ സമർപ്പിച്ച റിപ്പോർട്ടിലായിരുന്നു സൂപ്പിയുടെ പ്രവർത്തനത്തെ വിമർശിച്ച് റിപ്പോർട്ട് നൽകിയതത്രെ. എടുത്തുചാടി നൽകിയ രാജി അബദ്ധമാണെന്ന് ബോധ്യമായതിനെ തുടർന്നാണ് പിൻവലിച്ചതെന്ന് അറിയുന്നു. പാർട്ടിയോട് ആലോചിക്കാതെ നൽകിയ രാജിയെക്കുറിച്ച് സൂപ്പി വിശദീകരണം നൽകേണ്ടി വരുമെന്നാണ് അറിയുന്നത്. നാദാപുരം ലീഗിലെ ഗ്രൂപുകളിയുടെ സമ്മർദമാണ് രാജിനാടകത്തിനു പിന്നിലെന്നാണ് വിവരം. അേതസമയം സൂപ്പി പ്രതിനിധീകരിക്കുന്ന വാർഡിൽനിന്ന് രാജി പിൻവലിക്കണമെന്ന ആവശ്യം ഉയർന്നില്ലെന്നത് ശ്രദ്ധേയമാണ്.
Show Full Article
TAGS:LOCAL NEWS 
Next Story