Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightരണ്ടു മാസം കുടിവെള്ളം...

രണ്ടു മാസം കുടിവെള്ളം ഉപയോഗിച്ചതിന് ജല അതോറിറ്റിയുടെ ബിൽ 14,380 രൂപ

text_fields
bookmark_border
താമരശ്ശേരി: രണ്ടു മാസത്തെ കുടിവെള്ളം ഉപയോഗിച്ചതിന് നിർധന കുടുംബത്തിന് ജല അതോറിറ്റി നൽകിയത് 14,380 രൂപയുടെ ബിൽ. അണ്ടോണ അരേറ്റക്കുന്ന് താഹിറി​െൻറ കുടുംബത്തിനാണ് വാട്ടർ അതോറിറ്റിയുടെ ഷോക്ക് ട്രീറ്റ്െമൻറ്. സാധാരണ രണ്ട്മാസത്തേക്ക് ആയിരം രൂപയിലധികം ഉണ്ടാകാറില്ലെന്ന് താഹിർ പറഞ്ഞു. സംഭവത്തിൽ വാട്ടർ അതോറിറ്റിയിലെ ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകിയതി​െൻറ അടിസ്ഥാനത്തിൽ ഇവരുടെ വീട്ടിൽ പരിശോധന നടത്തുകയും മീറ്റർ രേഖകൾപ്രകാരമുള്ള തുക മൊത്തം അടക്കണമെന്നായിരുന്നു വീട്ടിലെത്തിയ ഉദ്യോഗസ്ഥ​െൻറ പ്രതികരണം. മീറ്ററിലെ തകരാറായിരിക്കുമെന്ന് ചൂണ്ടിക്കാട്ടിയിട്ടും ഇത് ചെവിക്കൊള്ളാൻ ഉദ്യോഗസ്ഥൻ കൂട്ടാക്കിയില്ലെന്നും നിശ്ചിത തീയതിക്കകം പണമടച്ചില്ലെങ്കിൽ കണക്ഷൻ വിച്ഛേദിക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നെന്നും വീട്ടുകാർ പരാതിപ്പെട്ടു. സ്വന്തമായി കിണറില്ലാത്ത ഈ നിർധന കുടുംബം വാട്ടർ അതോറിറ്റിയുടെ നടപടിയിൽ വകുപ്പും മന്ത്രിക്കും മറ്റും പരാതി നൽകാനിരിക്കുകയാണ്.
Show Full Article
TAGS:LOCAL NEWS 
Next Story