Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനിയമസഭ സമിതി...

നിയമസഭ സമിതി തെളിവെടുപ്പ് ഇന്ന്

text_fields
bookmark_border
കോഴിക്കോട്: കേരള നിയമസഭയുടെ ഹരജികൾ സംബന്ധിച്ച സമിതി ബുധനാഴ്ച രാവിലെ 10.30ന് ജില്ല പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ തെളിവെടുപ്പ് യോഗം ചേരും. സമിതിയുടെ പരിഗണനയിലിരിക്കുന്ന ജില്ലയിലെ ഹരജികളിന്മേൽ ബന്ധപ്പെട്ട വകുപ്പുകളിലെ ജില്ലതല ഉദ്യോഗസ്ഥർ, ഹരജിക്കാർ എന്നിവരുമായി ചർച്ചയും തെളിവെടുപ്പും നടത്തും. വ്യക്തികളിൽ നിന്നും സംഘടനകളിൽ നിന്നും പുതിയ പരാതികൾ സ്വീകരിക്കുകയും ചെയ്യും. താൽപര്യമുളള വ്യക്തികൾക്കും സംഘടനകൾക്കും യോഗത്തിൽ നേരിട്ട് ഹാജരായി പരാതികളും നിർദേശങ്ങളും സമിതി മുമ്പാകെ സമർപ്പിക്കാമെന്ന് കേരള നിയമസഭ സെക്രട്ടറി അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story