Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightന്യൂനപക്ഷ കമീഷൻ...

ന്യൂനപക്ഷ കമീഷൻ സെമിനാർ നാളെ​

text_fields
bookmark_border
കോഴിക്കോട്: സംസ്ഥാന ന്യൂനപക്ഷ കമീഷൻ സംഘടിപ്പിക്കുന്ന ഏകദിന സെമിനാർ ഡിസംബർ 14ന് രാവിലെ 10ന് കോഴിക്കോട് ടാഗോർ സ​െൻററിനറി ഹാളിൽ നടക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ജില്ലയിലെ മഹല്ല് ഭാരവാഹികൾ, ഖത്തീബുമാർ, മദ്രസ അധ്യാപകർ, സമുദായ പ്രവർത്തകർ എന്നിവരാണ് പരിപാടിയിൽ പെങ്കടുക്കുക. നിയമസഭ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം നിർവഹിക്കും. ന്യൂനപക്ഷ കമീഷൻ ചെയർമാൻ പി.കെ. ഹനീഫ അധ്യക്ഷത വഹിക്കും. ന്യൂനപക്ഷ കമീഷൻ ആക്ട് എന്ത്, എന്തിന്?, ഇന്ത്യൻ ഭരണഘടനയും ന്യൂനപക്ഷാവകാശങ്ങളും, ന്യൂനപക്ഷ ക്ഷേമ പദ്ധതികൾ എന്നീ വിഷയങ്ങളിൽ പ്രഗല്ഭർ സംസാരിക്കും. വാർത്തസമ്മേളനത്തിൽ സ്വാഗതസംഘം കൺവീനർ പ്രഫ. എ.കെ. അബ്ദുൽഹമീദ്, ജോ. കൺവീനർ നാസർ ഫൈസി കൂടത്തായ്, പി.കെ. അബ്ദുല്ലത്തീഫ്, പി.പി. അബ്ദുറഹ്മാൻ എന്നിവർ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story