Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമാലിന്യ തള്ളൽ: കിണറുകൾ ...

മാലിന്യ തള്ളൽ: കിണറുകൾ മലിനമായി

text_fields
bookmark_border
വാണിമേൽ: ഗ്രാമപഞ്ചായത്തിലെ താഴെ വെള്ളിയോട് അഞ്ചാം വാർഡിലെ ജനവാസ കേന്ദ്രത്തിൽ മാലിന്യം തള്ളുന്നത് കാരണം നാട്ടുകാർ ദുരിതത്തിൽ. കഴിഞ്ഞ മാസം റബർ തോട്ടത്തിൽ വൻ കുഴികൾ കുഴിച്ചിരുന്നു. ഇത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടെങ്കിലും കൃഷിക്കോ മറ്റോ ആണെന്നാണ് കരുതിയത്. രണ്ടു ദിവസം മുമ്പ് ടാങ്കർ ലോറിയിൽ എത്തിച്ച് മാലിന്യം കുഴിയിൽ തള്ളി മൂടുകയായിരുന്നു. മാലിന്യം ഒലിച്ചിറങ്ങി സമീപത്തെ വീടുകളിലെ കിണറുകൾ മലിനമായി. വിവരമറിഞ്ഞ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഒ.സി. ജയനും ആരോഗ്യ വകുപ്പ് അധികൃതരും വളയം പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story