Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമെഡി.കോളജ്...

മെഡി.കോളജ് കെ.എച്ച്.ആർ.ഡബ്ല്യു.എസിൽ അനധികൃത നി‍യമനം

text_fields
bookmark_border
കോഴിക്കോട്: മെഡിക്കൽ കോളജിൽ കേരള ഹെൽത്ത് റിസർച് ആൻഡ് വെൽഫെയർ സൊസൈറ്റിക്കു(കെ.എച്ച്.ആർ.ഡബ്ല്യു.എസ്) കീഴിൽ അനധികൃതനിയമനം നടത്തിയതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കോഴിക്കോട് നോർത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപരോധം നടത്തി. കെ.എച്ച്.ആർ.ഡബ്ല്യു.എസ് റീജനൽ മാനേജർ, ആരോപണവിധേയനായ അസി. എൻജിനീയർ കൃഷ്ണദാസ് എന്നിവരെയാണ് ഉപരോധിച്ചത്. അസി.എൻജിനീയറായ കൃഷ്ണദാസ് ജോലിയിൽ സഹായിക്കാനെന്ന പേരിൽ ത​െൻറ നാട്ടുകാരനായ അഭിലാഷ് എന്നയാളെ അനധികൃതമായി ഓഫിസിൽ നിയമിക്കുകയായിരുന്നു. ഒരാഴ്ച മുമ്പാണ് ഈ നി‍യമനം നടന്നത്. ഇക്കാര്യം മുമ്പ് യൂത്ത് കോൺഗ്രസ് ചോദ്യം ചെയ്തെങ്കിലും തെറ്റ് ന്യായീകരിക്കുകയായിരുന്നു. ഓഫിസിൽ ടൈപ്പിസ്റ്റില്ലാത്തതിനാൽ തൽക്കാലത്തേക്ക് പരിചയക്കാരനെ നിയമിച്ചതാണെന്ന നിരുത്തരവാദപരമായ വിശദീകരണമാണ് അധികൃതർ നൽകിയത്. ഇതേത്തുടർന്ന് ഉപരോധം നടത്തി. ഉപരോധത്തെത്തുടർന്ന് തെറ്റുകാരനായ അസി.എൻജിനീയറോട് വിശദീകരണം തേടിയിട്ടുണ്ടെന്നും ഇതി​െൻറ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കുമെന്നും റീജനൽ മാനേജർ തോമസ് കെ. മാത്യു സമരക്കാർക്ക് ഉറപ്പുനൽകി. മെഡിക്കൽ കോളജ് പൊലീസി​െൻറ സാന്നിധ്യത്തിലാണ് രേഖാമൂലം ഉറപ്പുനൽകിയത്. ഉപരോധത്തിന് നോർത്ത് നിയോജകമണ്ഡലം പ്രസിഡൻറ് ശ്രീയേഷ് ചെലവൂർ, ഷാജി ചെറുവലത്ത്, കെ.സി. പ്രവീൺകുമാർ, ഷിജു നാരായണൻ, മുരളി അമ്പലക്കോത്ത്, ഒ. സിനീഷ്, സജീവ് രാജ് എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story